കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പ്രയോഗം പൊതുസമൂഹത്തില്‍ ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉന്നതകുലജാതർ പ്രയോഗം പൊതുസമൂഹത്തില്‍ ഇപ്പോള്‍ വലിയ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ രംഗത്ത് വരുന്നുണ്ട്. 'ഉന്നതകുലം' എന്ന വാക്ക് ഒരുപൊതു പ്രവർത്തകന് ചേർന്നതല്ല എന്ന് പലരും വാദിക്കുമ്ബോഴും സുരേഷ് ഗോപിയുടെ നല്ല ചിന്തയാല്‍ പറഞ്ഞ കാര്യമാണ് ഇതെന്ന് കരുതുന്നവരും ഏറെയാണ്. സംവരണം എന്ന ചിന്തമാറണം. പിന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകള്‍ മുന്നോക്കക്കാരും മുന്നോക്കക്കാരുടെ വകുപ്പുകള്‍ പിന്നോക്കക്കാരും ഭരിച്ചാല്‍ വകുപ്പുകള്‍ ഏറെ മെച്ചപ്പെടുമെന്നും അതിൻ്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞു വെച്ചത് എന്നാണ് ഇവരുടെ വാദം. തന്നെ മുന്നോക്കക്കാരൻ എന്ന നിലയില്‍ കണ്ടുകൊണ്ട് പിന്നോക്ക വകുപ്പുകളുടെ ചുമതല നല്‍കുവാൻ തയ്യാറാകാത്തതിനെയും അദ്ദേഹം തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ടോ? സുരേഷ് ഗോപി ഇപ്പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തോന്നുകയാണെങ്കില്‍ അക്കാര്യത്തില്‍ ഇവിടെ മാതൃകയായവർ രണ്ടുപേരാണ്, മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരനും. ഇവരെ പ്രശംസിച്ചുകൊണ്ടും സുരേഷ് ഗോപിയെ ഇക്കാര്യത്തില്‍ പിന്തുണച്ചുകൊണ്ടും അരുണ്‍ ആന്റണി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എഴുതിയ കുറിപ്പാണ് വൈറല്‍ ആയിരിക്കുന്നത്. കുറിപ്പില്‍ പറയുന്നത്: 'ഇപ്പോള്‍ സുരേഷ് ഗോപി പറഞ്ഞത് വലിയ വിവാദം ആയിരിക്കുക ആണല്ലോ. അദ്ദേഹം പറഞ്ഞതില്‍ കുറെ സത്യം ഇല്ലെ. അതിനു മുൻപ് ഒരു ചരിത്രം പറയാം. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുന്ന സമയം യൂത്ത് കോണ്‍ഗ്രസ് നേതാവും യുവാവുമായ പന്തളം സുധാകരൻ, അദ്ദേഹം ദളിത് ആണ്, കാലാകാലങ്ങളില്‍?കാലാകാലങ്ങളില്‍ അവർക്ക് പട്ടിക ജാതി പട്ടിക വർഗ വകുപ്പ് ആണ് കൊടുത്തിരുന്നത്. എന്നാല്‍ ലീഡർ ആ വകുപ്പ് ഏറ്റെടുക്കുകയും സുധാകരന് കാലങ്ങളായി ഈഴവർ കൈകാര്യം ചെയുന്ന എക്സൈസ് നല്‍കുകയും ചെയ്തു. ദളിത് സമുഹത്തിത്തെ ഇത്ര സ്നേഹിച്ച ഒരു നേതാവ് കേരളത്തില്‍ ഇല്ല. (ഈ സമയം കലാകാലങ്ങളായി നായർ സമുദായം കൈകാര്യം ചെയുന്ന ദേവസ്വം ബോർഡ് പട്ടിക ജാതിക്കാരനായ കെ രാധാകൃഷ്ണന് നല്‍കിയ എനിക്ക് ഏറ്റവും വിയോജിപ്പ് ഉള്ള സിപിഎം നേതാവ് പിണറായിയെയും അഭിനന്ദനങ്ങള്‍ നല്‍കാൻ എനിക്ക് മടി ഇല്ല) പിന്നോക്കക്കാരനെ ഏറ്റവും കൂടുതല്‍ അവരുടെ പേര് പറഞ്ഞു മുതലാക്കുന്നവർ അവരുടെ കൂട്ടത്തില്‍ തന്നെ ആണ്. എം.എല്‍.എ, എം.പി, മന്ത്രി, പി.എസ്.സി മെമ്ബർ, ബോർഡുകള്‍ ഇവയെല്ലാം ചോദിച്ചു വാങ്ങി അവനവന്റെ കീശ അല്ലാതെ അവരുടെ ആളുകള്‍ക്ക് ഒരു പ്രയോജനം ഇല്ലാത്തവർ. ചില ആളുകളുടെ പേര് എടുത്തു പറയുന്നു. എങ്കില്‍ അതില്‍ സത്യം ഇല്ല എങ്കില്‍ ഞാൻ തിരുത്താം കലാഭവൻ മണി നല്ല മനുഷ്യൻ. കലാകാരൻ. ആരെയാ വിവാഹം കഴിച്ചത്. ഒരു നായർ ആളെ. പന്തളം സുധാകരൻ ആരെയാ വിവാഹം ചെയ്തത്, മുൻ പാലക്കാട് എം.പി ശിവരാമൻ കെട്ടിയത് ആരെയാ . അങ്ങനെ ഒത്തിരി ആളുകള്‍ ഉണ്ട് ഇവർ ഒക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. അതുപോലെ ഞങ്ങളുടെ എംപി ജനിച്ച കാലം മുതല്‍ എംപി ആണ്. എങ്ങനെ ആയി കഴിവ് ഉണ്ട്. വിദ്യാഭ്യാസം ഉണ്ട്. കെ.എസ്.യു മുതല്‍ ഉണ്ട്. ഇന്നും അയാള്‍ പിടിച്ചു നില്കുന്നത് ദളിതൻ എന്ന ലേബലില്‍ തന്നെ. ഇയാളോട് ഒരു ചോദ്യം ഇത്ര നാള്‍ എംപി ആയി, മന്ത്രി ആയി, തനിക്ക് ശേഷം ഏതെങ്കിലും നല്ല പട്ടിക ജാതിയില്‍ പെട്ട ഒരു കെ.എസ്.യുക്കാരൻ യൂത്ത് കോണ്‍ഗ്രസുകാരനെ വളർത്തി കൊണ്ട് വന്നിട്ടുണ്ടോ, തന്റെ കാലം കഴിയുമ്ബോള്‍ ഒരാളെ ഉയർത്തി കൊണ്ടു വന്നിട്ടുണ്ടോ, അങ്ങനെ അല്ലേ പാർട്ടി വളരുന്നത്. സിപിഎം ആയാലും വോട്ട് ബാങ്ക് മാത്രം ഇവരെ ഉപയോഗിച്ച വേറെ ഒരു പ്രസ്ഥാനം ഇല്ല. ഐ.എം വിജയനെ ഉയർത്തി കൊണ്ടുവന്നതും പട്ടിക ജാതിക്കാരനും ഗുരുവായൂർ ഇരുന്നു ഒരുമിച്ചു ഉണ്ണാൻ ഊട്ടുപുര ഉണ്ടാക്കിയതും ഈ സവർണ്ണൻ ആയ കരുണാകരൻ ആണ്. പട്ടികജാതിക്കാരനു സയൻസ് &ആർട്സ് കോളേജ് നടത്താൻ അനുവാദം നല്‍കിയത് ഉമ്മൻചാണ്ടി ആണ്. ഇ.എം.എസ്, നായനാർ ഇവരോട് നല്ല അനുഭാവം ഉള്ള നേതാക്കന്മാർ ആയിരുന്നു. ഈ പാവങ്ങളുടെ തല എണ്ണി സമുദായ നേതാക്കന്മാർ കേന്ദ്രത്തില്‍ നിന്നും എത്ര പെട്രോള്‍ പാമ്ബ് വാങ്ങി എന്ന് മനസ്സിലാക്കണം. ഈ മനുഷ്യർ രക്ഷപ്പെടാൻ ഒരേ മാർഗം ഉള്ളൂ, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. കൂടെ സംവരണം കൂടി ഉണ്ടെകില്‍ കാര്യം എളുപ്പം ആയി. ഒരു രാഷ്ട്രീയക്കാരും നിങ്ങളെ സഹായിക്കില്ല. അവർക്ക് വേണ്ടത് വോട്ടും കൊടി പിടിക്കാൻ ആളെയും ആണ്, അത് മനസ്സിലാക്കുക. സുരേഷ് ഗോപി പറഞ്ഞത് അല്പം കാര്യം ഇല്ലാതെ ഇല്ല. ഒരു പിന്നോക്കക്കാരന് മുന്നോക്ക വകുപ്പ് കൊടുത്താല്‍ അത് നല്ല രീതിയില്‍ നടത്തും. കാരണം മറ്റുള്ളവരുടെ കുറ്റം കേള്‍ക്കാതെയിരിക്കാൻ. അതുപോലെ പിന്നോക്കക്കാരന് മുന്നോക്ക വകുപ്പ് കൊടുത്താല്‍ നല്ല രീതിയില്‍ വകുപ്പ് കൊണ്ടുപോകും. ഇതാണ് സത്യം. അത് കൊണ്ടു എന്നെ ക്രിസങ്കി സങ്കി എന്ന് വിളിക്കണ്ട. 916 കോണ്‍ഗ്രസുകാരൻ ആണ്. ആരായാലും സത്യം തുറന്ന് തന്നെ പറയും. അത് പറയാൻ എനിക്ക് എന്റെ പാർട്ടി സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അരുണ്‍ ആന്റണി, മുൻ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, വാഴപ്പള്ളി മണ്ഡലം, ചങ്ങനാശ്ശേരി'.

What's Your Reaction?






