ധോണി രാഷ്ട്രീയത്തിലേക്കോ???സൂചന നൽകി രാജീവ് ശുക്ള..
ഐപിഎല്ലില്‍ നിന്ന് വിരമിച്ചാല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് ധോണി എത്തുമോ എന്ന ചോദ്യവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഉയർന്ന് നില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ ധോണിക്ക് മറ്റൊരു ജോലിയില്‍ തിളങ്ങാനാവും എന്ന് പറയുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. "ധോണിക്ക് ഒരു നല്ല രാഷ്ട്രീയക്കാരനാവാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്നത് ധോണിയാണ് തീരുമാനിക്കേണ്ടത്. ഗാംഗുലി ബംഗാള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങണം എന്നാണ് എല്ലായ്പ്പോഴും ഞാൻ പറഞ്ഞിരുന്നത്. ധോണിക്കും രാഷ്ട്രീയത്തില്‍ തിളങ്ങാനാവും," രാജീവ് ശുക്ല പറഞ്ഞു. രാഷ്ട്രീയത്തില്‍ ധോണിക്ക് അനായാസം വിജയിക്കാൻ സാധിക്കും. അത്രയും പ്രശസ്തനാണ് ധോണി. ധോണി രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന് എനിക്ക് അറിയില്ല. ആ തീരുമാനം പൂർണമായും ധോണിയുടെ കൈകളിലാണ്. ലോക് സഭാ സീറ്റില്‍ മത്സരിക്കാൻ പോകുന്നു എന്ന് കേള്‍ക്കുന്നല്ലോ എന്ന് ഒരിക്കല്‍ ഞാൻ ധോണിയോട് ചോദിച്ചു. ഇല്ലാ എന്നായിരുന്നു ധോണിയുടെ ആലോചിക്കാതെയുള്ള മറുപടി എന്നും രാജീവ് ശുക്ല പറഞ്ഞു.
What's Your Reaction?






