റയിൽ വേ ബജറ്റ്,കേരളത്തിന് 3042 കോടി-മന്ത്രി അശ്വനി വെെഷ്ണേവ്

യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ മേഖലയില്‍ 15,742 കോടി രൂപയുടെ വികസനം നടത്തി. 35 സ്‌റ്റേഷനുകള്‍ നവീകരിച്ചു. രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നു. 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടി വരും. ഈ ബജറ്റില്‍ നൂറ് കിലോമീറ്റർ ദൂരപരിതിയില്‍ ഓടുന്ന നമോ ഭാരത് ട്രെയിനുകളും അനുവദിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. 50 പുതിയ നമോ ഭാരത് ട്രെയിനുകള്‍ വരും. റെയില്‍വേ സുരക്ഷയ്ക്ക് 1.16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 100 അമൃത് ഭാരത് ട്രെയിനുകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം 1000 ഫൈ്‌ള ഓവറുകളും അണ്ടർ പാസുകളും ബജറ്റില്‍ പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.

Feb 3, 2025 - 22:14
 0  7
റയിൽ വേ ബജറ്റ്,കേരളത്തിന് 3042 കോടി-മന്ത്രി അശ്വനി വെെഷ്ണേവ്

What's Your Reaction?

like

dislike

love

funny

angry

sad

wow