ഏംപുരാനിൽ ഫഹദ് ഫാഹിൽ വില്ലൻ???ചർച്ച കൊടുംപിരി കൊള്ളുന്നു..നിർണ്ണാായക ചിത്രങ്ങൾ മോഹൻലാൽ പുറത്തുവിട്ടു...അഭ്യൂഹം...
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച എമ്ബുരാനില്‍ ഫഹദ് ഫാസില്‍ ഉണ്ടോ എന്നാണ്. മോഹൻലാല്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് ഈ ചോദ്യം ഉയർന്നത്.പൃഥ്വിരാജിനും ഫഹദിനും ഒപ്പമുള്ള ഫോട്ടോയാണ് മോഹൻലാല്‍ പങ്കുവെച്ചത്. 'സയിദ് മസൂദിനും രംഗക്കുമൊപ്പം' എന്നാണ് ഫോട്ടോയ്ക്കൊപ്പം സെക്കന്റുകള്‍ ഈ ഫോട്ടോ ചർച്ചയായി. നിരവധി കമന്റുകളാണ് മോഹൻ ലാല്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഫഹദ് എമ്ബുരാനില്‍ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അപ്പോ പോസ്റ്ററില്‍ കണ്ട പുറം തിരിഞ്ഞ് നില്‍ക്കുന്ന ആള്‍ ഫഹദ് ആണല്ലേ, ആ വെള്ള ഷർട്ടുകാരൻ്റെ കാര്യത്തില്‍ തീരുമാനം ആയി. അപ്പൊ എമ്ബുരാൻ പോസ്റ്ററില്‍ വെള്ള ഷർട്ടിട്ട് തിരിഞ്ഞ് നിക്കുന്നത് കണ്ടത് ഫ ഫ തന്നെ ഡേയ് പ്രിത്വി, എന്നാടാ പണ്ണ പോറേ, എമ്ബുരാനില്‍ രംഗണ്ണൻെറ മാസ്സ് എൻട്രി പ്രതീക്ഷിക്കാമോ..? ഫഹദാണോ വില്ലൻ, എന്നിങ്ങനെ പോകുന്നു കത്തി രണ്ടായി കീറി പോയ തുണിയുടെ മറവില്‍ വെള്ള ഷർട്ട് അണിഞ്ഞ് ഒരാള്‍ നില്‍ക്കുന്ന എമ്ബുരാൻ പോസ്റ്റർ വലിയ ചർച്ചയായിരുന്നുയ ഷർട്ടില്‍ ഒരു ഡ്രാഗണ്‍ ചിത്രവും ഉണ്ട്. മോഹൻലാലിനെയും ഈ പോസ്റ്ററില്‍ അവ്യക്തമായി കാണാം. പോസ്റ്ററില്‍ ഉള്ളത് ആരാണ് എന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. മോഹൻലാല്‍ പുതിയ ചിത്രം പങ്കുവെച്ചതോടെ ഇത് ഫഹദ് ആണെന്നാണ് ആരാധകർ പറയുന്നത്. പോസ്റ്റർ വന്ന സമയത്ത് പല നടന്മാരുടെ പേരും കേട്ടിരുന്നു. മമ്മൂട്ടി എമ്ബുരാനില്‍ ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പൃഥിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയായത് കൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷ ഉയരത്തിലാണ്. എമ്ബുരാൻ പാൻ ഇന്ത്യ റിലീസായിട്ടാണ് തിയറ്ററുകളില്‍ എത്തുന്നത്. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്ബുരാൻ ചിത്രീകരിച്ചത്. ചിത്രത്തില്‍ മോഹന്ഡ ലാല്‍, പൃഥ്വിരാജ്. ടൊവിനോ എന്നിവർക്ക് പുറമെ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പൻ, നൈല ഉഷ, അർജുൻ ദാസ് എന്നിങ്ങനെ വലിയ താര നിരയാണ് ഉള്ളത്. ഒന്നാം ഭാഗമായ ലൂസിഫറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നു. എന്തായാലും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

What's Your Reaction?






