ശ്രീനഗർ: ഡല്‍ഹിയിലെ തിരിച്ചടിയില്‍ ആംആദ്മി പാർട്ടിയെയും കോണ്‍ഗ്രസിനെയും വിമർശിച്ച്‌ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറൻസ് നേതാവുമായി ഒമർ അബ്ദുള്ള.

ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ എന്നാണ് ഒമർ അബ്ദുള്ള എക്സില്‍ കുറിച്ചത്. ഡല്‍ഹിയില്‍ ബിജെപി വിജയത്തിലേക്കെന്ന് സൂചനകള്‍ പുറത്തുവന്നതോടെയാണ് ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോണ്‍ഗ്രസിനെയും എഎപിയെയും വിമർശിച്ച്‌ ഒമർ അബ്ദുള്ള രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സഖ്യത്തിലാണ് ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും മത്സരിച്ചത്. ആകെയുള്ള ഏഴ് സീറ്റുകളില്‍ നാല് ഇടത്ത് എഎപിയും മൂന്ന് ഇടത്ത് കോണ്‍ഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്ബൂർണ തോല്‍വി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോണ്‍ഗ്രസും എഎപിയും മത്സരിച്ചത്.

Feb 8, 2025 - 15:47
 0  10

What's Your Reaction?

like

dislike

love

funny

angry

sad

wow