രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു??കെഎം അഭിജിത് പുതിയ പ്രസിഡണ്ട് ആയേക്കും..
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ ഒഴിയുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള എംഎൽഎ ആയതോടെ സംഘടനാ തിരക്കുകളും പൊതുതിരക്കുകളും കൂടിയതോടെയാണ് രാഹുൽ ഒഴിഞ്ഞേക്കുമെന്ന സൂചന ലഭിച്ചത്. ആറന്മുള നിയോജകമണ്ഡലം കാരനായ രാഹുൽ, തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനത്തിനും അതിനുശേഷം സ്വന്തം നാടായ ആറന്മുളയിലും അതിനുശേഷം പാലക്കാട് സ്വന്തം മണ്ഡലത്തിലും എത്തിച്ചേരുന്നതിന് വളരെയധികം കഷ്ടപ്പെടുന്നതായാണ് അറിയുന്നത്.അതേസമയം അഖിലേന്ത്യ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ഉദയഭാനു ചിമ്പൂ ചുമതലയേറ്റത്തോടെ അഖിലേന്ത്യാ കമ്മറ്റിയുംപുനസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിൽ നിന്നും അഖിലേന്ത്യാ കമ്മറ്റിയുടെ ഭാരവാഹിയായി മുൻ കെഎസ് യൂ സംസ്ഥാന പ്രസിഡണ്ടും നിലവിലെ എൻ എസ് യു ഐ ദേശീയ സെക്രട്ടറിയുമായ കെ എം അഭിജിത്തിനെ പരിഗണിച്ചിരുന്നുവെങ്കിലും രാഹുൽ ഒഴിയുന്നതിനാൽ സംഘടനാ ചുറുചൂറുക്ക് നിലനിർത്തുവാൻ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ആറന്മുള മണ്ഡലത്തിൽ ജനവിധി തേടുവാനാണ് നേതൃത്വം പരിഗണിക്കുന്നതായാണ് വിവരം .സംസ്ഥാന പ്രസിഡന്റിന്റെ സ്വന്തം നിയോജകമണ്ഡലത്തിലാണ് അബിനെ പരിഗണിക്കുന്നത്. അതിനാൽ തന്നെ നേതൃത്വം കൂടുതൽ പരിപാടികളിൽ ആറന്മുളയിൽ അബിൻ വർക്കിയെ പങ്കെടുപ്പിക്കുന്നതിന് ശ്രമിക്കുന്നു. അതുകൊണ്ട് അബിൻ വർക്കിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന ധാരണയും നേതൃത്വത്തിൽ ഉണ്ട് എന്നാണ് അറിയുന്നത്. ഇതോടെയാണ് കോഴിക്കോട് സ്വദേശിയായ മുൻ കെഎസ് യു പ്രസിഡണ്ട് അഭിജിത്തിന് നുറക്ക് വീണത്.ഇതോടൊപ്പം തന്നെ യൂത്ത് കോൺഗ്രസിൻറെ അഖിലേന്ത്യാ കമ്മിറ്റി പുന സംഘടനാ ചർച്ചയും സജീവമായി. കേരളത്തിൽ നിന്നും സംസ്ഥാന ഉപാധ്യക്ഷൻ ജിൻഷാദ് ജിന്നാസ്, വനിത വൈസ് പ്രസിഡണ്ട് കെ ബി ഷിബിന, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, മുൻ സംഘടനാ ചുമതലയുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്,മുൻ സംസ്ഥാന സെക്രട്ടറിയും ദളിത് മുഖവുമായ മഞ്ജു കുട്ടൻ തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് വിവരം. ഇതിൽ കെസി വേണുഗോപാൽ അനുകൂലിയായ ബിനു ചുള്ളിയിൽ അഖിലേന്ത്യ ഉപാധ്യക്ഷൻ ആവും എന്നാണ് കരുതപ്പെടുന്നത്. മറ്റുള്ളവരെ അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്.

What's Your Reaction?






