"ദേശീയ ഗെയിംസില്‍ കേരളം വട്ടപ്പൂജ്യം, സർക്കാരിന്റെ തെറ്റായ കായിക നയം മൂലം എന്ന് വിമർശിച്ച് ഒളിംപിക് അസ്സോസ്സിയേഷൻ പ്രസിഡന്റ് രംഗത്ത്

ഉത്തരാഖണ്ഡില്‍ ഇന്നലെ സമാപിച്ച 38-മത് ദേശീയ ഗെയിംസില്‍ കേരളം മെഡല്‍ പട്ടികയില്‍ താഴേക്കു പതിച്ചതിന്‍റെ 'അടിപിടി' തുടങ്ങി ഗെയിംസിന്‍റെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട അവസ്ഥയിലാണ് കേരള കായിക രംഗമെന്നു കുറ്റപ്പെടുത്തിയ സംസ്ഥാന ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍ കുമാർ, സ്പോർട്സ് മന്ത്രിയെ വിമർശിച്ചു. 2025 ദേശീയ ഗെയിംസ് മെഡല്‍ പട്ടികയില്‍ കേരളം 14-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്‍റെ കാരണം സംസ്ഥാന കായിക മന്ത്രിയും തെറ്റായ കായിക നയവുമാണെന്നാണ് സുനില്‍ കുമാർ കുറ്റപ്പെടുത്തല്‍. കേരളത്തിന്‍റെ കായിക വളർച്ചയ്ക്ക് സർക്കാരും സ്പോർട്സ് കൗണ്‍സിലും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ദേശീയ ഗെയിംസിനായി താരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ പരിശീലന ക്യാന്പുകള്‍ ക്രമീകരിക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കാലതാമസം ഉണ്ടായി. ശരിയായ പരിശീലനം കിട്ടാതെയാണ് താരങ്ങള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാൻ പോയത്. ഇതിനു സ്പോർട്സ് കൗണ്‍സില്‍ കുറ്റക്കാരണ്- അദ്ദേഹം പറഞ്ഞു. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമായി 54 മെഡല്‍ മാത്രമാണ് ഇത്തവണ കേരളത്തിന് നേടാനായത്. കഴിഞ്ഞ ഗോവ നാഷണല്‍ ഗെയിംസില്‍ 36 സ്വർണവും 23 വെള്ളിയും 28 വെങ്കലവും അടക്കം 87 മെഡലുകള്‍ ഉണ്ടായിരുന്നു. അതായത് 33 മേഡലുകളുടെ കുറവ്. കളരിപ്പയറ്റ് മത്സര ഇനത്തില്‍ നിന്ന് ഒഴിവാക്കിയത് പരാജയത്തെ ന്യായീകരിക്കാൻ ഒരു കാരണമായി പറയാമെങ്കിലും 19 സ്വർണം അടക്കം ഈയിനത്തില്‍നിന്നു കിട്ടിയ 22 മെഡല്‍ കുറച്ചുള്ള മെഡല്‍ നഷ്ടത്തിന് എന്ത് ന്യായം സർക്കാരും സ്പോർട്സ് കൗണ്‍സിലും നിരത്തും. മെഡല്‍ ഉറപ്പായ പ്രധാന താരങ്ങളുടെ അഭാവം മെഡല്‍ നേട്ടത്തെ ബാധിച്ചു എന്നതു സത്യമാണ്. മുഹമ്മദ് അനസ്, മുഹമ്മദ് അനീസ്, എല്‍ദോസ് പോള്‍, അബ്ദുള്ള അബുബക്കർ, നയന ജയിംസ്, വി.കെ. ശാലിനി തുടങ്ങി വൻപേരുകള്‍ ഇല്ലാതെയാണ് കേരള അത് ലറ്റിക്സ് ടീം ഡെറാഡൂണില്‍ എത്തിയത്. ഉണ്ടായിരുന്നവരാകട്ടേ കൂടുതലും ജൂണിയർ താരങ്ങള്‍. അവരാല്‍ കഴിയുന്നത് അവർ ചെയ്തെങ്കിലും സീനിയർ താരങ്ങളില്‍നിന്ന് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായില്ല. ഓഫ് സീസണ്‍ ആയതിനാലാണ് മുൻനിര താരങ്ങള്‍ വിട്ടുനിന്നത് എന്നാണ് അറിവ്. സീസണ്‍ തുടങ്ങാനിരിക്കേ പരിക്കിന്‍റെ പിടിയില്‍പ്പെട്ടാല്‍ അവർക്ക് വരുന്ന ഫെഡറേഷൻ ചാന്പ്യൻഷിപ്പ് നഷ്ടമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യൻ ഗെയിംസ് സാധ്യതകളെ ബാധിച്ചേക്കാമെന്ന ഭയമാകാം മുൻനിരക്കാരെ പിന്തിരിപ്പിച്ചത്. അതേസമയം, മെഡല്‍ നേടിയവരില്‍ ഏറെയും ജൂണിയർ ദേശീയ ചാന്പ്യൻഷിപ്പുകളിലെ മെഡല്‍ നേട്ടക്കാരാണ് എന്നതും ശ്രദ്ധയേം. ഒരു തലമുറ മാറ്റത്തിന്‍റെ പ്രതീക്ഷ കേരളത്തിനുണ്ടെന്നു പറയാം. മികവുറ്റ താരങ്ങള്‍ സർവീസസിലേക്കു ചേക്കേറുന്നതു പതിവാണ്. മികച്ച ജോലി ഉറപ്പുള്ളതിനാലാണ് ഈ ചേക്കേറല്‍. കേരളത്തില്‍ തുടർന്നാല്‍ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നതാകാം താരങ്ങള്‍ കേരളം വിടാൻ കാരണം. ജോലി നല്‍ക്കേണ്ടത് സർക്കാരായതിയാല്‍ അതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. കേരളത്തിന്‍റെ കായിക വളർച്ചയ്ക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്നത് ഇവിടെയാണ്.

Feb 15, 2025 - 13:33
 0  4
"ദേശീയ ഗെയിംസില്‍ കേരളം വട്ടപ്പൂജ്യം, സർക്കാരിന്റെ  തെറ്റായ കായിക നയം മൂലം എന്ന് വിമർശിച്ച് ഒളിംപിക് അസ്സോസ്സിയേഷൻ പ്രസിഡന്റ്  രംഗത്ത്

What's Your Reaction?

like

dislike

love

funny

angry

sad

wow