തിരുവല്ല-മാങ്കുളം ബസ് സർവ്വീസ് പുനരാരംഭിച്ചു..

തിരുവല്ല: തിരുവല്ല- മാങ്കുളം കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. 2016ൽ തുടങ്ങിയ സർവീസ് കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവല്ല – മാങ്കുളം ടൗൺ ടൗൺ ബസ് സർവീസ് വീണ്ടും ആരംഭിച്ചത്. തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് കോട്ടയം, പാലാ, തൊടുപുഴ, അടിമാലി, കല്ലാർ വഴി മാങ്കുളത്ത് വൈകിട്ട് 6ന് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 5ന് മാങ്കുളത്ത് നിന്ന് പുറപ്പെട്ട് 11.15ന് തിരുവല്ലയിൽ എത്തിച്ചേരും. സർവീസിൻ്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. നഗരസഭാംഗം പ്രദീപ് മാമ്മൻ മാത്യു. മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി, എടിഒ സാമുവൽ, കൺട്രോളിങ് ഇൻസ്പെക്ടർ ശ്യാംകുമാർ, സൂപ്രണ്ട് ജയമേരി തമ്പി എന്നിവർ പ്രസംഗി

Feb 23, 2025 - 14:41
 0  46
തിരുവല്ല-മാങ്കുളം ബസ് സർവ്വീസ് പുനരാരംഭിച്ചു..

What's Your Reaction?

like

dislike

love

funny

angry

sad

wow