മാരുതി സിയാസ് വിൽപന നിർത്തുന്നു
മാരുതി സിയാസ് ഏപ്രിലില്‍ നിർത്തലാക്കും മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഇടത്തരം സെഡാനായ സിയാസിന്റെ ഇന്ത്യയിലെ വില്‍പ്പന നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. സിയാസിന്റെ വില്‍പ്പന വർഷങ്ങളായി തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. 2025 ഏപ്രിലോടെ സിയാസ് ഘട്ടം ഘട്ടമായി നിർത്തലാക്കും എന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2025 മാർച്ചോടെ ഇതിന്റെ ഉത്പാദനം നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കമ്ബനി ഔദ്യോഗിക പ്രസ്‍താവനകളൊന്നും നല്‍കിയിട്ടില്ല.

What's Your Reaction?






