നെല്‍കൃഷി ബോര്‍ഡ് സ്ഥാപിക്കണം, കുട്ടനാടിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കണം: മാര്‍ തറയില്‍
ചങ്ങനാശേരി: കുട്ടനാടന്‍ ജനതയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുംവേണ്ടി സമഗ്രപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഹരിക്കാന്‍ നെല്‍കൃഷി ബോര്‍ഡ് രൂപീകരിക്കണമെന്നും കുട്ടനാട്ടിലെ കുടിവെള്ളപ്രശ്‌നത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ മുനിസിപ്പല്‍, ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കണമെന്നും ആര്‍ച്ച്‌ബിഷപ് കൂട്ടിച്ചേര്‍ത്തു. അതിരൂപത പബ്ലിക് റിലേഷന്‍സ് - ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധിസംഗമത്തില്‍ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തക്കാട്, പിആര്‍ഒ ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ചെറിയാന്‍, ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, ജാഗ്രതാസമിതി അംഗങ്ങളായ ഫാ. റോബി തലച്ചെല്ലൂര്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ആന്‍റണി ആറില്‍ചിറ, ബിജു സെബാസ്റ്റ്യന്‍, ടോം ചമ്ബക്കുളം, വര്‍ഗീസ് ആന്‍റണി, അഡ്വ. ഡെന്നീസ് ജോസഫ്, ജോയല്‍ ജോണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ ഡോ. റൂബിള്‍ രാജ് മോഡറേറ്ററായിരുന്നു.

What's Your Reaction?






