രുചിയുടെ മേളപ്പെരുമയുമായി കോട്ടയത്ത് ഫുഡ് ഫെസ്റ്റ് എത്തുന്നു
കോട്ടയം: രുചിയുടെ മേളപ്പെരുമയുമായി കോട്ടയത്ത് ഫുഡ് ഫെസ്റ്റ് എത്തുന്നു. 26 മുതല്‍ മാര്‍ച്ച് രണ്ടു വരെ നാഗമ്ബടം മൈതാനത്താണ് റൗണ്ട് ടേബിള്‍ 121 ന്റെ ഫുഡ് ഫെസ്റ്റ്. റൗണ്ട് ടേബിള്‍ 121 ന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന സ്പര്‍ശ് സ്‌കൂളിന്‍റെ ധനശേഖരണാര്‍ഥമാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. 26നു വൈകുന്നേരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. 20 ഫുഡ് സ്റ്റാളുകളും, 20 നോണ്‍ ഫുഡ് സ്റ്റാളുകളുമാണ് ഫുഡ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ടീയാണ് പ്രധാന സ്പോണ്‍സര്‍. ജെയിന്‍ യൂണിവേഴ്സിറ്റിയും പുളിമൂട്ടില്‍ സില്‍ക്ക്സും സഹസ്പോണ്‍സര്‍മാരാണ്. റൗണ്ട് ടേബിള്‍ 121 ന്‍റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയുടെ 34-ാം എഡിഷനാണ് ഇക്കുറി അരങ്ങേറുന്നത്

What's Your Reaction?






