കേരളത്തിലെ റോഡുകളില്‍ വാഹങ്ങളുടെ എണ്ണം കൂടി; രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം വാഹനങ്ങള്‍, ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം മുൻ വർഷങ്ങളേക്കാള്‍ വർധിച്ചെന്ന് കണക്കുകള്‍. ഈ വർഷം ആരംഭിച്ച്‌ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്ത് തന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ അഞ്ചാം സ്ഥാനമാണ് കേരളത്തിന്. 2023നെ അപേക്ഷിച്ച്‌ 19,626 അധികം വാഹനങ്ങളാണ് 2024 ല്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് കാലത്താണ് 2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വന്തമായി വാഹനം വാങ്ങിയത്. 7.84 ലക്ഷം വാഹനങ്ങളായിരുന്നു ഈ വർഷം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ 2023 ല്‍ രജിസ്ട്രേഷനില്‍ ഇടിവുണ്ടായി. പരിവാഹനിലെ കണക്കുകള്‍ അനുസരിച്ച്‌ 2023 ല്‍ 7.59 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2024 ല്‍ ഇത് 7.78 ലക്ഷമായി കഴിഞ്ഞ നാല് വർഷത്തിനിടയില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഇതേ വർഷമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങളാണ്. 7.78 ലക്ഷത്തില്‍ 5.08 ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. രണ്ട് ലക്ഷത്തിലേറെ കാറുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിലേറെയും പെട്രോള്‍ വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്

Feb 24, 2025 - 12:36
 0  6
കേരളത്തിലെ റോഡുകളില്‍ വാഹങ്ങളുടെ എണ്ണം കൂടി; രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം വാഹനങ്ങള്‍, ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍

What's Your Reaction?

like

dislike

love

funny

angry

sad

wow