പിൻവാതിൽ നിയമനത്തിന് മന്ത്രിസഭ ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല

ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയില്‍ പരാജയപ്പെട്ടു. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല ചട്ടങ്ങള്‍ മറികടന്ന് ആംഡ് പൊലീസ് ഇന്‍സ്പെക്ടറാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് മറികടന്നാണ് ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകിയത്. മന്ത്രിസഭാ യോ​ഗത്തിലായിരുന്നു വിചിത്ര നിയമനത്തിന് അം​ഗീകാരം നൽകിയത്. നിരവധി കായിക താരങ്ങൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങൾ ലം​ഘിച്ച് ബോഡി ബി​ൽ‍ഡിങ് താരങ്ങൾ നിയനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. കൊച്ചിക്കാരനായ ചിത്തരേഷ് നടേശന്‍, ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂണിവേഴ്സാണ്. കണ്ണൂര്‍ക്കാരനായ ഷിനു ചൊവ്വ ബോഡി ബില്‍ഡിങ് ലോക ചാപ്യംന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനാണ്. ബോഡി ബിൽഡിങ്‌ താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രം​ഗത്തെത്തിയിരുന്നു.

Feb 24, 2025 - 15:57
Feb 24, 2025 - 15:58
 0  18
പിൻവാതിൽ നിയമനത്തിന് മന്ത്രിസഭ ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow