മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമ ഇടവകയുടെ ശതോത്തര കനക ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ശതോത്തര കനക ജൂബിലി ആഘോഷങ്ങൾ സമാപിച്ചു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന ശതോത്തര കനക ജൂബിലി പരിപാടികൾ സമാപിച്ചു. ശനിയാഴ്ച വൈകിട്ട് 05 : 00 മണിക്ക് നടന്ന സമാപന സമ്മേളനം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമൊഥെയൊസ് അധ്യക്ഷത വഹിച്ചു. മലങ്കര സഭയിലെ നവീകരണത്തിന് മുൻപേ പറന്ന പക്ഷിയാണ് മാങ്ങാനത്തെ വിശ്വാസ സമൂഹം എന്നും കുടുംബങ്ങളുടെ നവീകരണവും ഇടവകയെ നെഞ്ചോടു ചേർത്തുപിടിക്കുന്ന പുതുതലമുറയും രൂപപ്പെടേണ്ടത് ആവശ്യമാണ് എന്ന് മെത്രാപ്പോലീത്ത തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ഓർമപ്പെടുത്തി. ജൂബിലി സ്മരണികയുടെ പ്രകാശനം മെത്രാപ്പോലീത്ത നിർവഹിച്ചു. ജൂബിലിയുടെ ഭാഗമായി ഇടവക നേതൃത്വം നൽകുന്ന വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടന നിർവ്വഹിക്കപ്പെട്ടു. 'സ്നേഹാർദ്രം'എന്ന പേരിൽ, മാങ്ങാനം മന്ദിരം ഹോസ്പിറ്റലിലേക്ക് ഇടവക നൽകുന്ന ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം യാക്കോബായ സഭകോട്ടയം ഭദ്രാസനാധിപൻ, തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. 'ഹൃദയാർദ്രം' എന്ന പേരിൽ ആരംഭിച്ച വിവാഹ സഹായ നിധിയുടെ ഉദ്ഘാടനം സി എസ് ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. ജൂബിലിയോടനുബന്ധിച്ചു ഒരു ഇടവകാംഗത്തിനു ഭവനം നിർമ്മിച്ച് നൽകിയതും ജീവ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി. മാർത്തോമ്മാ സഭ, നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ എബ്രഹാം മാർ പൗലോസ് ഇടവകയുടെ ഡിജിറ്റൽ ഡയറക്ടറി പ്രകാശനം ചെയ്തു, ബിഷപ്പ് ഉമ്മൻ ജോർജ്, റവ ഫാദർ എം പി ജോർജ് കോർ എപ്പിസ്കോപ്പ,ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. ൽ. എ,വികാരി ജനറാളന്മാരായ മാത്യു ജോൺ, ഈശോ മാത്യു എന്നിവർ ആശംസകളറിയിച്ചു. ഇടവക വികാരി റവ ജോൺ മത്തായി, റവ ജോജി ഉമ്മൻ ഫിലിപ്പ്, ചെറിയാൻ ഐപ്പ്, രതീഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ഇടവക സെക്രട്ടറി ജോളി തോമസ് ഇടവക ട്രസ്റ്റ് മാരായ ജോൺ ഇ ജോൺ ഡോ. സുശീൽ സാമുവൽ വൈസ് പ്രസിഡണ്ട്മാരായ കെ ടി കുര്യൻ ,ഷീബ പുന്നൻ ,കൺവീനർമാരായ സുജിത്ത് വർഗീസ് ,റോയി ജോൺ , വർക്കി ചെറിയാൻ എന്നിവർ നേതൃത്വം നൽകി. പൊതു സമ്മേളനത്തിനുശേഷം ഗാനസന്ധ്യ നടന്നു.
What's Your Reaction?






