വേനൽ കടുത്തു, വിലയും. പഴവിപണിയിൽ ചാകര

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ വഴിയോരങ്ങളില്‍ പഴ വിപണിയും സജീവമായിരിക്കുകയാണ്. ഡിമാന്റേറിയതോടെ വിലയും കുതിച്ചുയരുകയാണ്. മുന്‍വര്‍ഷത്തേക്കാള്‍ പഴങ്ങളുടെ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വേനല്‍ക്കാലത്തുള്ള തിരക്കേറിയ വിപണികള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളിലേക്കും തിരിയുന്നുണ്ട്. ഓഫറുകളുള്ളതും പറയുന്നിടത്ത് ലഭിക്കുമെന്നതിനാലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഓര്‍ഡറുകളോട് താത്പര്യം കൂടുതലാണ്. പഴങ്ങള്‍ക്ക് വില കൂടിയതോടെ ജ്യൂസുകള്‍ക്കും കുളിര്‍പാനീയങ്ങള്‍ക്കുമാണ് മുന്‍തൂക്കം കൂടുതല്‍. തണ്ണിമത്തന്‍ ജ്യൂസിനും ലേമണേഡിനുമാണ് ആവശ്യക്കാരേറെ. മാമ്ബഴ ഷേക്ക്, മുന്തിരി ജ്യൂസ്, മോര്, സര്‍ബത്ത് എന്നിവയാണ് ഏറ്റവും അധികം വില്‍ക്കപ്പെടുന്നവ. ആരോഗ്യ പ്രേമികളെ ആകര്‍ഷിക്കാനായി ഷുഗര്‍-ഫ്രീ, ഓര്‍ഗാനിക് ഓപ്ഷനുകളും വിപണിയിലുണ്ട് വേനല്‍ക്കാല ചൂട് കൂടുന്നതിനാല്‍ പഴങ്ങള്‍ക്ക് ഇനിയും വില ഉയരാനാണ് സാദ്ധ്യത.കാലാവസ്ഥാ വ്യതിയാനവും ഉത്പാദനചെലവുകളിലെ വര്‍ദ്ധനയുമാണ് പഴങ്ങളുടെ വില ഉയര്‍ന്നതിന് പ്രധാന കാരണം. പഴ വില(കിലോയ്ക്ക്) നിലവിലെ വില, കഴിഞ്ഞ വര്‍ഷത്തെ വില മാമ്ബഴം - 200 - 240 രൂപ (180 - 200) മുന്തിരി - 180 - 200 ( 250 - 170) ആപ്പിള്‍ - 230 - 260 (200 - 240) ഓറഞ്ച് - 80 - 100 (70 - 80) മാതളം: 250 - 280 (220 - 240) പേരയ്ക്ക: 90 - 120 (70 - 100)തണ്ണി മത്തന്‍: 40-60 (30 - 50) വിപണിയിലെ താരങ്ങള്‍ മുന്തിരിയും തണ്ണിമത്തനുമാണ് വേനല്‍ക്കാല വിപണിയിലെ താരങ്ങള്‍. ഉത്പാദനം കൂടുതലായതിനാല്‍ വിലയില്‍ സ്ഥിരത പുലര്‍ത്തുന്ന പഴങ്ങളിലൊന്നാണ് മുന്തിരി. ജലാംശമുള്ളതിനാല്‍ ചൂട് കുറയ്ക്കാന്‍ തണ്ണിമത്തന് ആവശ്യക്കോരെയാണ്.വിലക്കുറവും തണ്ണിമത്തനെ സാധാരണക്കാരുടെ പ്രിയങ്കരനാക്കുന്നു.

Feb 25, 2025 - 12:33
 0  6
വേനൽ കടുത്തു, വിലയും. പഴവിപണിയിൽ ചാകര

What's Your Reaction?

like

dislike

love

funny

angry

sad

wow