കടുത്തുരുത്തി ബൈപ്പാസ് പണി അതിവേഗം പുരോഗമിക്കുന്നു, ഈ വർഷം തന്നെ തുറന്നു കൊടുക്കും

കോട്ടയം-എറണാകുളം റോഡിന് സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന്‍ ബൈപാസ് റോഡ് രൂപീകരണം, ഐറ്റിസി ജംഗ്ഷന്‍ മുതലുളള ബൈപാസ് റോഡിലെ വികസനകാര്യങ്ങളും റോഡ് സുരക്ഷാ നടപടികളും പരിശോധിക്കല്‍ എന്നിവയ്ക്കുവേണ്ടി പൊതുമരാമത്ത് വകുപ്പിന്‍റെ സ്പെഷല്‍ ടീമിനെ നിയോഗിക്കും. ആറുമാസത്തിനുള്ളില്‍ ഇക്കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും. ഡിസംബറില്‍ ടൗണ്‍ ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ബൈപാസിന്‍റെ ഭാഗമായി ബ്ലോക്ക് ജംഗ്ഷനു സമീപത്തെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. കോട്ടയം-എറണാകുളം റോഡില്‍ നിന്ന് കൊല്ലാപറമ്ബില്‍ ഭാഗത്തേക്ക് പോകുന്നതിന് നിലവിലുള്ള ഗ്രാമീണ റോഡ് സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ബൈപാസ് റോഡില്‍ അടിപ്പാത നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ തയാറാക്കി അനുമതി നല്‍കിയത്. ബ്ലോക്ക് ജംഗ്ഷനില്‍ ഗ്രാമീണറോഡിന് മുകള്‍ഭാഗംവഴി ബൈപാസ് റോഡ് കടന്നുപോകുന്നതിലൂടെ ഇരുഭാഗത്തും സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അടിപ്പാത മുതല്‍ ചുള്ളിത്തോട് പാലം വരെയും വലിയതോട് ബൈപാസ് പാലം വരെയും കല്‍ക്കെട്ട് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മികച്ച രീതിയില്‍ റോഡ് സംരക്ഷണഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം അടിപ്പാത മുതല്‍ ചുള്ളിത്തോട് പാലം വരെയും വലിയതോട് ബൈപാസ് പാലം വരെയും കല്‍ക്കെട്ട് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മികച്ച രീതിയില്‍ റോഡ് സംരക്ഷണഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ബ്ലോക്ക് ജംഗ്ഷന്‍ അടിപ്പാത മുതല്‍ ബൈപാസില്‍ മണ്ണിടാനുള്ള എല്ലാ ഭാഗത്തും റോഡ് ഫോര്‍മേഷന്‍ ജോലികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലേക്ക് എസ്‌വിഡി കലങ്ങോട്ടില്‍ ഭാഗത്തുനിന്ന് എസ്‌എന്‍ഡിപി യൂണിയന്‍ ഓഫീസിനു പിറകുവശത്തുകൂടി കയറിവരുന്ന ഗ്രാമീണ റോഡിലെ യാത്രക്കാര്‍ മെയിന്‍ റോഡില്‍ പ്രവേശിക്കുമ്ബോള്‍ അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പിന്നീട് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും താഴ്ന്നുകിടക്കുന്ന ഗ്രാമീണ റോഡ് ഉയര്‍ത്തി നിര്‍മിച്ചാല്‍ മാത്രമേ അപകടാവസ്ഥ പരിഹരിക്കാന്‍ കഴിയൂവെന്നാണ് പ്രാഥമികനിഗമനം. ഇതിനായി ഒരു പ്രത്യേക നിര്‍മാണ പ്രവൃത്തി റോഡ് സുരക്ഷാ അഥോറിറ്റിയെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ കൊടുക്കും. ബ്ലോക്ക് ജംഗ്ഷനില്‍നിന്ന് ബൈപാസ് ആരംഭിക്കുന്ന ഭാഗത്ത് റോഡ് വീതി കൂട്ടിയെടുക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങള്‍ വരുന്ന ആഴ്ച മുതല്‍ റോഡിന്‍റെ ഭാഗമായി ഏറ്റെടുത്ത് വികസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മോന്‍സ് ജോസഫ് അറിയിച്ചു.

Feb 25, 2025 - 12:47
 0  7
കടുത്തുരുത്തി ബൈപ്പാസ് പണി അതിവേഗം പുരോഗമിക്കുന്നു, ഈ വർഷം തന്നെ തുറന്നു കൊടുക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow