എംസി റോഡ് കെെയ്യേറി മതിൽ പണിത് വെബള്ളിയിലെ വിവാദ ബാർ.അപകടം തുടർക്കഥ
എം സി റോഡ് കൈയ്യേറി ബാറിൻ്റെ മതിൽ.... വാഹനാപകടം പതിവാക്കുന്നു ............ കുറവിലങ്ങാട് ........ എം സി റോഡിൽ വെമ്പള്ളിയിലെ വിവാദ ബാറിൻ്റെ മതിലിൽ ഇടിച്ച് വാഹനാപകടം പതിവാകുന്നു. ബാറിൻ്റെ മതിൽ വളവുള്ള ഭാഗത്ത് എം സി റോഡ് കൈയേറി നിർമ്മിച്ചതാണ് അപകട കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ കാർ ബാറിൻ്റെ മതിലിൽ ഇടിച്ച് പാർക്കിഗ് ഗ്രൗണ്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. സാമനരീതിയിൽ ഇന്ന് (ബുധൻ) രാവിലെ 7 മണിയോടെ മറ്റൊരുകാർ മതിലിൽ ഇടിച്ച് ബാറിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മറിഞ്ഞു റോഡ് നിരപ്പിൽ നിന്നും മൂന്ന് അടിയോളം താഴ്ചയിൽ ആണ് ഗ്രൗണ്ട്. ഉദ്ഘാടന ദിവസം കസ്റ്റമറെ ഗ്ലാസുകൊണ്ട് എറിഞ്ഞു വീഴ്ത്തി വിവാദമായ ബാറിലാണ് തുടർച്ച ആയി വാഹനാപകടവും നടക്കുന്നത്.
What's Your Reaction?






