വനിതാ ക്രിക്കറ്റ് ലോകകപ്പ്,ഇന്ത്യ വിജയത്തിനരികെ

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ വനതികള്‍ക്ക്് ജയിക്കാന്‍ വേണ്ടത് 83 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക് 20 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് മാത്രം നേടാനെ സാധിച്ചുള്ളു. ഇന്ത്യന്‍ വനിതകളുടെ മേല്‍ ഒരു ചെറിയ സമ്മര്‍ദ്ദം പോലും ചെലുത്താന്‍ പ്രോട്ടീസ് വനിതകള്‍ക്ക് സാധിച്ചില്ല. സ്പിന്നര്‍മാര്‍ അരങ്ങ് വാണ കളിയില്‍ പ്രോട്ടീസ് തകരുകയായിരുന്നു.Indian recipes ദക്ഷിണാഫ്രിക്കാന്‍ ബാറ്റിങ് നിരയില്‍ 23 റണ്‍സാണ് ടോപ് സ്‌കോര്‍. മെയ്ക്കി വാന്‍ വൂള്‍സ്റ്റാണ് ടോപ് സ്‌കോറര്‍. നാല് താരങ്ങളാണ് റണ്‍സ് ഒന്നും നേടാനാകാതെ പുറത്തായത്. ജെമ്മ ബോത്ത് (16), കാര്‍ബോ മെസോ(10), ഫെ കൗളിങ് (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ ആധിപത്യം ആദ്യം മുതല്‍ അവസാനം വരെ നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. ഗൊഗാടി തൃഷ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ആയുഷ ഷുക്ല രണ്ട് മെയിഡന്‍ അടക്കം രണ്ട് വിക്കറ്റ് നേടി. പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റും, ഷബ്‌ന ഷാക്കില്‍ ഒരു വിക്കറ്റും നേടി.

Feb 2, 2025 - 17:19
 0  11
വനിതാ ക്രിക്കറ്റ് ലോകകപ്പ്,ഇന്ത്യ വിജയത്തിനരികെ

What's Your Reaction?

like

dislike

love

funny

angry

sad

wow