ചാഴികാടൻ ജോസഫ് ഗ്രൂപ്പിലേക്കോ??

കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും മത്സരിച്ച് പരാജയപ്പെട്ട തോമസ് ചാഴിക്കാടൻ ജോസ് കെ മണിയുമായി ഇടയുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പോലും വേണ്ടത്ര ജാഗ്രത കാട്ടിയില്ല എന്നും കൊട്ടിക്കലാശ ദിവസം പാർട്ടി ചെയർമാൻ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാതെ മാറി നിന്നതും ചാഴിക്കാടനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ട്. എംഎൽഎ ആയിരുന്ന കാലഘട്ടത്തിലും അതിനുശേഷം മത്സരിച്ച് പരാജയപ്പെട്ടപ്പോഴും പാർട്ടി നേതൃത്വത്തോടും വിശേഷിച്ച് ജോസ് കെ മാണിയോടും100% കൂറുപുലർത്തിയ വ്യക്തിയാണ് തോമസ് ചാഴിക്കാടൻ. സിപിഎമ്മിന്റെ വോട്ട് ചോർന്നുവെന്ന് വാദിക്കുമ്പോഴും കേരള കോൺഗ്രസിൻറെ രാഷ്ട്രീയ അടിത്തറ തകർന്നു എന്നുള്ള വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിലുള്ള പലർക്കും ഉള്ളത്. എന്നാൽ തങ്ങളുടെ പാർട്ടിയുടെ അടിത്തറ സുസ്ഥിരമാണെന്നും സിപിഎം അങ്ങേയറ്റം സഹായിച്ചുവെന്നും ജോസ് കെ മാണിയുടെ നിലപാട് ആണ് ചാഴിക്കാടനെ ഏറെ വേദനിപ്പിക്കുന്നത്. സിപിഎമ്മിന്റെ മന്ത്രി വി എൻ വാസവൻ പത്തനംതിട്ടയുടെ ചുമതലയുമായി പോയതോടെ സിപിഎമ്മിന്റെ വോട്ടിംഗിൽ വലിയ രീതിയിലുള്ള വിള്ളൽ വന്നു എന്നുള്ള വിലയിരുത്തലാണ് ചാഴിക്കാടന് ഇപ്പോഴും ഉള്ളത്. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ ഈഴവവിഭാഗത്തിൽ വലിയ വിള്ളൽ വീഴ്ത്തി എന്നുള്ള ചിന്താഗതി ചാഴിക്കാടനുണ്ട് . ഈഴവ വിഭാഗംഅംഗമായ വി എൻ വാസവൻ ആ വോട്ടുകൾ ബിജെപിക്ക് സമാഹരിക്കുന്ന രീതിയിലാണ് പ്രവർത്തിച്ചത് എന്നുള്ള വിലയിരുത്തലാണ് ചാഴിക്കാടൻ ഉള്ളത്. എന്നാൽ പാർട്ടിയിലെ ചർച്ചയിലും മുന്നണിയിലെ ചർച്ചയിലും സിപിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല എന്നും മുഖ്യമന്ത്രിയെ തള്ളി പറയേണ്ട സ്ഥിതിയില്ല എന്നും ജോസ് നിലപാടെടുത്തതോടെയാണ് രാഷ്ട്രീയ ചതി ചാഴിക്കാടന് മനസ്സിലായത്. കാലാവധി അവസാനിക്കുമായിരുന്ന രാജ്യസഭാ എംപി സ്ഥാനം സിപിഎമ്മിനോട് മുന്നണിമാറും എന്ന ഭീഷണിയിലൂടെ സ്വന്തം പേരിൽ കൈക്കലാക്കിയപ്പോൾ അധികാരത്തിലുള്ള ആർത്തിയും കൊതിയും ഒരിക്കൽ കൂടി പൊതു സമൂഹത്തിനു മുമ്പിൽ പ്രകടിപ്പിച്ചു എന്ന് പറയാതെ പറയുന്ന കേരള കോൺഗ്രസ് പ്രവർത്തകരുമുണ്ട്. ചാഴിക്കാടന്റെ ബന്ധുവും യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനുമായ സിറിയക് ചാഴിക്കാടന്റെ പേരിലും വിവാദം കൊഴുക്കുക യാണ് മാധ്യമങ്ങൾക്ക് വീഡിയോ ചിത്രീകരിച്ചു നൽകിയത് സിറിയക് ചാഴികാടനാണ് എന്നുള്ള രീതിയിൽ പാർട്ടി നേതൃത്വത്തിലെ ചില ആളുകൾ പറഞ്ഞതോടെ സിറിയക്കും പാർട്ടി നേതൃത്വത്തോട് വളരെയധികം മാനസികമായി അകന്നു കഴിഞ്ഞു. പാലായിലെ നവ കേരള സദസിൽ ചാഴിക്കാടനെ തിരുത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ചെറുതായി കാണിക്കുന്ന സമീപനമാണ് ജോസ് കെ മാണി സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകളാണ് തന്റെ തോൽവിയുടെ പ്രധാന കാരണം എന്ന് ചാഴികാടന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ആക്ഷേപിക്കുന്ന രീതിയിൽ ഒരു എംപിയോട് സംസാരിച്ചതിനെതിരെ പാർട്ടിയിൽ നിന്നും ഒരക്ഷരം പോലും ഉരിയാടാതെ പിണറായി വിജയന്റെ വിനീത ദാസനായി ജോസ് കെ മാണി മുട്ടിൽ നിൽക്കുന്ന കാഴ്ച അധികാര കൊതിക്കുവേണ്ടി മാത്രമുള്ളതാണ് എന്ന് ചാഴിക്കാടൻ നേരത്തെ തിരിച്ചു അറിഞ്ഞിരുന്നു. സിപിഎമ്മിനെയും മുഖ്യമന്ത്രിയെ ഒരു രീതിയിലും വിമർശിക്കാനോ അത്തരം ഒരു വാർത്ത വെളിയിൽ പോകുന്നത് തടയുവാനുമുള്ള ശ്രമമാണ് ചാഴിക്കാടന് പരാജയത്തെക്കാൾ വലിയ വേദന നൽകുന്നത്.

Jul 15, 2024 - 14:19
 0  15
ചാഴികാടൻ ജോസഫ് ഗ്രൂപ്പിലേക്കോ??
ചാഴികാടൻ ജോസഫ് ഗ്രൂപ്പിലേക്കോ??

What's Your Reaction?

like

dislike

love

funny

angry

sad

wow