ഹിന്ദുത്വവും എതിർ മേധാവിത്വത്തിന്റെ രാഷ്ട്രീയവും:പി പ്രദീപ് എഴുതുന്നു...
ഹിന്ദുത്വവും : എതിർ മേധാവിത്വത്തിന്റെ രാഷ്ട്രീയവും. ആമുഖം മതേതര ഘടനക്കും , ഇടത് അർഥത്തിലുള്ള രാഷ്ട്രീയ ധാർമ്മികതക്കും കീർത്തി നേടിയ കേരളം കഴിഞ്ഞ കുറേ വർഷങ്ങളായി അതിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങൾ ചരിത്ര പരമായി ആധിപത്യം പുലർത്തുന്ന ഒരു സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടിയുടെയും ( BJP ) രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെയും (RSS) ഉദയവും വളർച്ചയും രാഷ്ട്രീയ അധികാരത്തിന്റെ ചലനാത്മകതയെ കുറിച്ച് വിമർശനാത്മകമായ ചോദ്യങ്ങൾ ഉയർത്തുന്നു. ആന്റണിയോ ഗ്രാംഷിയുടെ ആധിപത്യ സിദ്ധാന്തത്തിന്റെ (Theory of hegemony) വെളിച്ചത്തിൽ , കേരളത്തിലെ ഇടതു പക്ഷ - സമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ , ഒരു എതിർ - അധിപത്യ ശക്തി ( Counter hegemony ) കെട്ടിപ്പടുക്കുവാൻ ശ്രെമിക്കുന്ന ബിജെപിയുടെയും ആർ എസ്സ് എസ്സിന്റെയും രാഷ്ട്രീയ തന്ത്രങ്ങൾ മനസ്സിലാക്കാനുള്ള ഒരു ശ്രെമമാണ് ഈ പഠനം. മതനിരപേക്ഷതയുടെയും,ഇടതു രാഷ്ട്രീയത്തിന്റെയും വ്യവഹാരങ്ങളെ വെല്ലുവിളിക്കാൻ , സാംസ്ക്കാരിക ഘടകങ്ങളിലൂടെയും , പ്രത്യയ ശാസ്ത്ര തന്ത്രങ്ങളിലൂടെയും സംഘപരിവാർ ശക്തികൾ ശ്രെമിക്കുന്നത് എങ്ങനെയെന്നും, ഹിന്ദുത്വ ശക്തികളുടെ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹ്യ,സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉളവാക്കിയ ശാശ്വതമായ സ്വാധീനം എന്തൊക്കെയാണെന്നും ഈ ലേഖനം അന്വേഷിക്കുന്നു. ചരിത്ര പശ്ചാത്തലം: കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതി കൊളോണിയൽ കാലഘട്ടത്തിൽ, കേരളം വ്യാപകമായ അസമത്വത്താൽ അടയാളപ്പെടുത്തിയ ഒരു പ്രദേശമായിരുന്നു, പ്രത്യേകിച്ച് ജാതിയുടെയും ഭൂവുടമസ്ഥതയുടെയും കാര്യത്തിൽ. ഇവിടെ നില നിന്നിരുന്ന അനീതികൾക്ക് എരായി ശ്രീനാരായണ ഗുരു , അയ്യൻ കാളി തുടങ്ങിയ മഹാത്മാക്കളുടെ നേതൃത്വത്തിൽ രൂപം കൊണ്ട പുരോഗമന , സാമൂഹ്യ പരിഷ്ക്കാരണ പ്രസ്ഥാനങ്ങൾ , നില നിന്നിരുന്ന സമൂഹ്യ മേൽക്കോയ്മകളെ , ചോദ്യം ചെയ്യുകയും , എല്ലാ സമൂഹ്യ വിഭാഗങ്ങൾക്കും സമത്വത്തിനും, വിദ്യാഭാസത്തിനും , സാമ്പത്തിക പുരോഗതിക്കും അവസരം ഒരുക്കിക്കൊണ്ട് , പിന്നീട് ഉയർന്നു വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കളമൊരുക്കി. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് മാർക്‌സിസ്റ്റ്, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായി യോജിച്ച് നിൽക്കുന്നവരുടെ ഒരു കേന്ദ്രമായി തീർന്നു കേരളം. 1957-ൽ, ഇ.എം.എസ്സിൻ്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആഗോള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെട്ട ഒരു സംഭവമായിരുന്നു ഇത് . ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൻ്റെ ഭൂമികയെന്ന നിലയിൽ കേരളത്തിൻ്റെ ഖ്യാതി ഉറപ്പിക്കപ്പെട്ടു. ഭൂപരിഷ്ക്കരണം, വിദ്യാഭ്യാസ പരിഷ്ക്കരണങ്ങൾ, പൊതുജനാരോഗ്യ സംരക്ഷണ സംരംഭങ്ങൾ എന്നിവ ഈ രാഷ്ട്രീയ കാലഘട്ടത്തിൻ്റെ കേന്ദ്ര വിഷയങ്ങളായിരുന്നു. ദാരിദ്ര്യം, അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഇടതുപക്ഷത്തിൻ്റെ പ്രതിബദ്ധത താഴേത്തട്ടിലും, ഇടത്തരക്കാർക്കിടയിലും ഇടത് പ്രസ്ഥാനങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കി. ഇടതു പക്ഷ - മതേതര രാഷ്ട്രീയത്തിന്റെ ആധിപത്യം കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതി , പതിറ്റാണ്ടുകളായി രണ്ട് പ്രധാന മുന്നണികളാൽ ആധിപത്യം പുലർത്തിയിരുന്നു. സി പി ഐ എം (CPIM) നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) , ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി (UDF). ഈ രണ്ട് രാഷ്ട്രീയ സഖ്യങ്ങളും മതനിരപേക്ഷത, സാമൂഹിക ക്ഷേമം, ഭൂപരിഷ്‌ക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകി. കീഴാള വിഭാഗങ്ങൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവരുൾപ്പടെ വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്നുള്ള പിന്തുണ നേടി. ദേശീയ തലത്തിൽ സംഘപരിവാർ ശക്തികൾ ഉയർത്തിപ്പിടിച്ച മതാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു കേരളത്തിലെ ഈ മതേതര രാഷ്ട്രീയ ഘടന. മതനിരപേക്ഷതയോടും, ഇടതുപക്ഷ രാഷ്ട്രീയത്തോടും, ശക്തമായ സാമൂഹിക പ്രസ്ഥാനങ്ങളോടുമുള്ള കേരളത്തിൻ്റെ ദീർഘകാല പ്രതിബദ്ധത ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഈ മണ്ണിൽ വേരു പിടക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. രണ്ടായിരാമാണ്ട് വരെ ബി.ജെ.പിക്കും ആർ.എസ്.എസിനും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയങ്ങൾ കുറവായിരുന്നു. കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും - മതേതര രാഷ്ട്രീയ ശക്തികളുമായി ചേർന്ന് നിൽക്കുന്ന ശക്തമായ മതന്യൂന പക്ഷങ്ങളുടെ സാന്നിധ്യത്താൽ ഹിന്ദുത്വ ശക്തികളുടെ സ്വാധീനം ഈ ദേശത്തു വളരെ പരിമിതമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറുന്ന ചലനാത്മകത രണ്ടായിരങ്ങളുടെ തുടക്കത്തിൽ, കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതി മാറാൻ തുടങ്ങി. ബി.ജെ.പിയും ആർ.എസ്.എസും കേരളത്തിന്റെ സിവിൽ സമൂഹത്തിൽ സാംസ്കാരികവും പ്രത്യയശാസ്ത്ര പരവുമായ സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാംഷിയൻ ഭാഷയിൽ ' സ്ഥാനയുദ്ധം' (War of position ) നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെയല്ലാതെ സമൂഹത്തിൻ്റെ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും സ്വാധീനിച്ചു കൊണ്ട് നില നിൽക്കുന്ന സാംസ്കാരികവും പ്രത്യയശാസ്ത്ര പരവുമായ ആധിപത്യ രൂപത്തെ ക്രമാനുഗതമായി മാറ്റി തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള തന്ത്രപരമായ ശ്രമം ആരംഭിച്ചു. ഇതിനായി മതപരമായ ഘോഷയാത്രകൾ, വിദ്യാഭ്യാസ പരിപാടികൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ അടിസ്ഥാന സംരംഭങ്ങളിലൂടെ സംഘപരിവാർ, കേരളത്തിൻ്റെ അഗാധമായ മതനിരപേക്ഷവും ഇടതുപക്ഷ ചായ്‌വുള്ളതുമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ പതുക്കെ ഇടം പിടിക്കാൻ തുടങ്ങി. ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും നിലവിലുള്ള ആഖ്യാനത്തെ വെല്ലുവിളിച്ച് കേരളത്തിലെ ഹിന്ദുക്കളുടെ ഏകീകൃത സാംസ്കാരിക സ്വത്വമായി ഹിന്ദുത്വയെ അവതരിപ്പിക്കാൻ അവർ ശ്രമിച്ചു. ഇതേ കാലയലവിൽ കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫിനോടും , യു ഡി എഫിനോടുമുള്ള രാഷ്ട്രീയ അതൃപ്തി വർധിച്ചതും സംസ്ഥാനത്ത് ബി ജെ പിയുടെ ക്രമാനുഗതമായ ഉയർച്ചയ്ക്ക് കാരണമാകാം. അഴിമതി, ഭരണപരാജയങ്ങൾ, അമിതമായ പോലീസ് വാഴ്ച്ച , സ്വത്വരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ കേരളീയർ
What's Your Reaction?