ഉന്നത സൈനിക മേധാവിമാരായി സഹപാഠികൾ. ചരിത്രത്തിൽ ആദ്യം

നന്‍പന്‍ ഡാ! കരസേന– നാവികസേന മേധാവിമാരായി സഹപാഠികള്‍‍,ചരിത്രത്തിൽ ആദ്യം ന്യൂഡൽഹി: ഒരേ ക്ലാസിൽ പഠിച്ചവർ പതിറ്റാണ്ടുകൾക്ക് ശേഷം പലയിടത്തും ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. സ്വകാര്യമേഖലയിൽ അതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും പൊതുമേഖലയിലും സർക്കാർ സംവിധാനങ്ങളിലുമൊക്കെ അത്തരം ഒരുമിക്കലുകൾ വാർത്തയാവാറുണ്ട് താനും. പക്ഷേ, അത്തരമൊരു കൂടിച്ചേരൽ ചരിത്രപരമായ ഒന്നാവുന്നത് വിരളമാണ്. എന്നാൽ, അങ്ങനൊന്നാണ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കരസേനയുടെയും നാവിക സേനയുടേയും മേധാവിമാരായി സഹപാഠികൾ എത്തിയിരിക്കുന്നു. കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി എന്നിവർ ഒരേ ക്ലാസിൽ പഠിച്ചവരാണ്. സേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവർ ഒരേ സമയം രണ്ട് വിഭാ​ഗത്തിന്റെ തലപ്പത്തെത്തുന്നത്.

Jun 30, 2024 - 18:00
 0  11
ഉന്നത സൈനിക മേധാവിമാരായി സഹപാഠികൾ. ചരിത്രത്തിൽ ആദ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow