ടീം ഇന്ത്യയുടെ പുതിയ കോച്ചായി ഗൗതം ഗംഭീറിനെ നിയമിച്ചു. ബി സി സി ഐ വിജ്ഞാപനം പുറത്തിറങ്ങി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ ബിസിസിഐ നിയമിച്ചു. രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയുന്ന സമയത്താണ് ഗംഭീറിന്റെ നിയമനം 20 20 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് കാലാവധി കഴിഞ്ഞ് ഒഴിയുമ്പോൾ ആണ് ഗംഭീറിനെനിയമിച്ചത്. മൂന്നുവർഷക്കാലം കാലാവധി ഉണ്ടായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യയെ 20 വേൾഡ് കപ്പ് വിജയത്തിലൂടെ തിളക്കമാർന്ന രീതിയിലാണ് പരിശീലകൻ സ്ഥാനംഒഴിയുന്നത്. ഗൗതം ഗംഭീർ ആകട്ടെ 2011 ഏകദിന വേള്‍ഡ് കപ്പ് വിജയത്തിലെ നിർണായക സാന്നിധ്യവും 97 റൺ നേടി ടോപ് സ്കോർ ആയ താരവും ആണ്. അഗ്രസീവ് താരം എന്നാണ് ഗംഭീർ അറിയപ്പെടുന്നത്. ഡൽഹി ഇക്ക് വേണ്ടിയും കൊൽക്കത്തയുടെ നായകനായും ഐപിഎല്ലിൽ കളിച്ച ഗംഭീർ, മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള താരമാണ്. രാഹുൽ ദ്രാവിനു ശേഷം ടീം ഇന്ത്യയെ കൈപിടിച്ച് നടത്തുവാൻ ഗംഭീറിന് ആകുമെന്നാണ് ബി സി സി ഐ വിശ്വസിക്കുന്നത്.
What's Your Reaction?