കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു; കാരണം പഠിക്കാന്‍ ഐ.സി.എം.ആര്‍

കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച്‌ പഠനം നടത്തുമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ.

Aug 21, 2023 - 06:17
 0  29
കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു; കാരണം പഠിക്കാന്‍ ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച്‌ പഠനം നടത്തുമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ.

രാജീവ് ബഹല്‍. 18നും 45നും ഇടയിലുള്ളവരുടെ അകാരണമായതും പെട്ടെന്നുള്ളതുമായ മരണങ്ങളെ കുറിച്ച്‌ രണ്ട് പഠനങ്ങളാണ് നടത്തുക -ഗുജറാത്തില്‍ നടന്ന ആഗോള പാരമ്ബര്യവൈദ്യ ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.

കോവിഡിന് അനന്തരഫലങ്ങളുണ്ടെങ്കില്‍ അവയെക്കുറിച്ച്‌ മനസിലാക്കാനും തുടര്‍ന്നുള്ള മരണങ്ങള്‍ തടയാനും ഈ പഠനങ്ങള്‍ സഹായിക്കും -ഡോ. രാജീവ് ബഹല്‍ പറഞ്ഞു.

45 വയസില്‍ താഴെയുള്ള, ആരോഗ്യമുള്ള, മറ്റ് അനുബന്ധരോഗങ്ങളൊന്നുമില്ലാത്ത യുവാക്കള്‍ അപ്രതീക്ഷിതമായി മരിക്കുന്നതിന്‍റെ കാരണങ്ങളെ കുറിച്ചാണ് പഠിക്കുക. ഇത്തരത്തിലുള്ള 50 മരണങ്ങളെ കുറിച്ച്‌ ഡല്‍ഹി എയിംസില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വിശദമായി പഠിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കകം ഇത്തരത്തിലുള്ള 100 പോസ്റ്റ്മോര്‍ട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. കോവിഡ് കാലത്തിന് മുമ്ബ് നടന്ന ഇത്തരം മരണങ്ങളും ഇപ്പോഴത്തെ മരണങ്ങളും താരതമ്യം ചെയ്ത് കാരണങ്ങളിലേക്കെത്താനാണ് ശ്രമിക്കുന്നത് -ഡോ. ബഹല്‍ പറഞ്ഞു.

കോവിഡിന് ശേഷം മനുഷ്യനില്‍ ശാരീരക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ ഇവ മരണത്തിന് കാരണമാകുന്നുണ്ടോയെന്നും പഠിക്കും. ഹൃദയസ്തംഭനം, ശ്വാസകോശപ്രശ്നങ്ങള്‍ എന്നിവയാണ് ചെറുപ്പക്കാരില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമായി കാണുന്നത്. ഇവയെക്കുറിച്ചും പഠനം നടത്തും.

18നും 45നും ഇടയിലുള്ളവരുടെ മരണത്തെ കുറിച്ച്‌ രാജ്യത്തെ 40 കേന്ദ്രങ്ങളില്‍ നിന്നായി ഐ.സി.എം.ആര്‍ വിവരം ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിച്ച്‌ വിവരം ശേഖരിക്കും. കേസ് കണ്‍ട്രോള്‍ സ്റ്റഡിയുടെ ഭാഗമായി, മരിച്ചയാളുടെ അയല്‍പക്കങ്ങളില്‍ അതേ പ്രായവും അതേ സാഹചര്യങ്ങളുമുള്ള ആളുകളുടെ വിവരമെടുക്കും. ഇവരുടെ ആരോഗ്യാവസ്ഥ താരതമ്യം ചെയ്യും. റിസ്ക് ഫാക്ടറുകള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് കണ്ടെത്താനും ഘടന കണ്ടെത്താനും ഇത് സഹായിക്കുമെന്ന് ഡോ. ബഹല്‍ പറഞ്ഞു. ഭക്ഷണരീതി, പുകവലിശീലം, ജീവിതശൈലി, കോവിഡ് ബാധിച്ചോ ഇല്ലയോ എന്നകാര്യം, വാക്സിനേഷൻ വിവരങ്ങള്‍, കുടുംബത്തിന്‍റെ ആരോഗ്യചരിത്രം എന്നിവയും ശേഖരിച്ച്‌ പഠനത്തിന് വിധേയമാക്കും.

കോവിഡിന് ശേഷം പല കാര്യങ്ങളിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഡോ. ബഹല്‍ പറഞ്ഞു. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ, സമാന ഘടകങ്ങളുണ്ടോ എന്ന് പഠിക്കുകയാണ് പ്രധാനം -അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow