പൊള്ളുന്ന തക്കാളി വിലയെ തണുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

പൊള്ളുന്ന തക്കാളിവിലയെ പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍. കിലോയ്‌ക്ക് 260 രൂപയില്‍ നിന്നും 96 രൂപയിലേക്ക് താഴ്‌ത്തിയിരിക്കുകയാണ് വില.

Aug 21, 2023 - 06:21
 0  43
പൊള്ളുന്ന തക്കാളി വിലയെ തണുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: പൊള്ളുന്ന തക്കാളിവിലയെ പിടിച്ചുനിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍. കിലോയ്‌ക്ക് 260 രൂപയില്‍ നിന്നും 96 രൂപയിലേക്ക് താഴ്‌ത്തിയിരിക്കുകയാണ് വില.

രാജ്യതലസ്ഥാനമായ ദല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും തക്കാളിയുടെ മെഗാസെയില്‍ സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയിലും കേരളത്തിലും തക്കാളി വില 50 രൂപയില്‍ എത്തി.

ധനകാര്യമന്ത്രി തക്കാളി തിന്നും- മറുപടി നല്‍കി നിര്‍മ്മല

രാജ്യത്തെ എല്ലാ നഗരങ്ങളിലും തക്കാളിവില 100 രൂപയേക്കാള്‍ താഴ്‌ത്താന്‍ കഴിഞ്ഞുവെന്നും നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. ധനമന്ത്രി തക്കാളി തിന്നുമോ എന്ന പാര്‍ലമെന്‍റില്‍ ശിവസേനയുടെ (ഉദ്ധവ് പക്ഷം) എംപി പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യത്തിന് തക്കതായ മറുപടിയാണ് തക്കാളിവില താഴ്‌ത്തിയത് വഴി നിര്‍മ്മല സീതാരാമന്‍ നല്‍കിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow