ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Aug 21, 2023 - 06:30
 0  29
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച്‌ മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്.

ഗംഗനാനിയില്‍ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചു. സംസ്ഥാന ,ദേശീയ ദുരന്ത നിവാരണ സേനകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow