ഉപതിരഞ്ഞെടുപ്പ്,,ബി ജെ പി ക്ക് കനത്ത തിരിച്ചടി.

ഹിമാചൽ പ്രദേശിൽ ബിജെപിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രർ രാജിവച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് രണ്ടിടത്ത് വിജയിച്ചു. ഒരിടത്ത് ബിജെപിയാണ് വിജയിച്ചത്. ദെഹ്റ, നാലാഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ്സ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, ഹമീർപൂരിൽ ബിജെപി ചെറിയ വോട്ടുകൾ കോൺഗ്രസ്സിനെ പരാജയപ്പെടുത്തി. ദെഹ്റയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി കമലേഷ് താക്കൂർ 9,399 വോട്ടുകൾക്കും, നാലാഗഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഹർദീപ് സിംഗ് ബാവ 8,990 വോട്ടുകൾക്കുമാണ് വിജയിച്ചത്. ഹമീർപൂരിൽ 1,571 വോട്ടിനാണ് ബിജെപിയുടെ ആശിഷ് ശർമ്മ വിജയിച്ചത്... ഇതോടെ 68 അംഗ നിയമസഭയിൽ കോൺഗ്രസ്സിന് 40 അംഗങ്ങളായി. ബിജെപിക്ക് 28 അംഗങ്ങളായി. നിയമസഭയിൽ കുറേക്കാലത്തിന് ശേഷം സ്വതന്ത്ര അംഗങ്ങളില്ല. കോൺഗ്രസ്സിന്റെ ആറും, മൂന്ന് സ്വതന്ത്രരും അടക്കം 9 എംഎൽഎമാരെ സ്വാധീനിച്ച് ഭരണം അട്ടിമറിക്കാൻ നടത്തിയ പരിശ്രമത്തിന് ഇതോടെ അന്ത്യമായി. ഉപതെരഞ്ഞെടുപ്പ് നേരിട്ട 9 പേരിൽ 6 പേരും പരാജയപ്പെടുകയാണ് ചെയ്തത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്തി അതിശക്തമായി സംസ്ഥാനത്ത് കോൺഗ്രസ്സ് തിരിച്ചു വന്നതിന്റെ നേർസാക്ഷ്യമായി മാറി ഈ ഉപതെരഞ്ഞെടുപ്പുകൾ...

Jul 14, 2024 - 11:47
Jul 14, 2024 - 11:51
 0  11
ഉപതിരഞ്ഞെടുപ്പ്,,ബി ജെ പി ക്ക് കനത്ത തിരിച്ചടി.

What's Your Reaction?

like

dislike

love

funny

angry

sad

wow