കോറം തികഞ്ഞില്ല, കോട്ടയം നഗരസഭയിൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻആയില്ല

കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്ക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തുടർന്ന് ചർച്ചയ്ക്ക് എടുത്തില്ല ഇന്ന് രാവിലെ 9നാണ് അവിശ്വാസം എടുക്കാനായി കൗൺസിൽ യോഗം ചേർന്നത്. ഭരണപക്ഷമായ യുഡിഎഫും 8 ബിജെപി അംഗങ്ങളും ഹാജരായില്ല ഇതോടെ കോറം ചെയ്യാത്തതിനാൽ അവിശ്വാസം ചർച്ച എടുക്കാൻ ആവില്ല എന്ന് വരണാധികാരിതദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ഷാജി അറിയിച്ചു . 27 പേർ ഹാജരായാൽ മാത്രമേ കോറം തികയുള്ളൂ. പ്രതിപക്ഷത്തെ 22 കൗൺസിലർമാർക്കൊപ്പം ബിജെപിയുടെ എട്ടെണ്ണം കൂടി ഹാജരായിരുന്നെങ്കിൽ കോറം ചെയ്യുമായിരുന്നു. എന്നാൽ അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആയിരുന്നു ബിജെപി ജില്ലാ നേതൃത്വം ഇന്നലെ കൗൺസിലർമാർക്ക് വിപ്പ് നൽകിയത്.

Aug 29, 2024 - 17:58
Aug 29, 2024 - 17:59
 0  5
കോറം  തികഞ്ഞില്ല, കോട്ടയം നഗരസഭയിൽ അവിശ്വാസം  ചർച്ചയ്ക്ക് എടുക്കാൻആയില്ല
കോറം  തികഞ്ഞില്ല, കോട്ടയം നഗരസഭയിൽ അവിശ്വാസം  ചർച്ചയ്ക്ക് എടുക്കാൻആയില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow