ചേലക്കരയിൽ വീണ്ടും യു ആർ പ്രദീപ് തന്നെ മത്സരിക്കും

തൃശ്ശൂര്‍: ചേലക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയേറി. മണ്ഡലത്തിലെ സിപിഐഎം, ഡിവൈഎഫ്‌ഐ പരിപാടികളിലും എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരിപാടികളിലും പ്രദീപ് കഴിഞ്ഞ കുറച്ചു ദിവസമായി സജീവമാണ്. സിപിഐഎം, ഡിവൈഎഫ്‌ഐ പരിപാടികളില്‍ പാര്‍ട്ടി നേതാവെന്ന നിലയ്ക്കും തദ്ദേശ സ്ഥാപനങ്ങളിലെ പരിപാടികള്‍ക്ക് പട്ടികജാതി-വര്‍ഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയ്ക്കുമാണ് പ്രദീപ് പങ്കെടുക്കുന്നത്. തങ്ങളുടെ പരിപാടികളില്‍ പ്രദീപിനെ പങ്കെടുപ്പിക്കാന്‍ വിവിധ സംഘടന ഘടകങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. 2016-21 കാലഘട്ടത്തില്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു പ്രദീപ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുആര്‍ പ്രദീപ് വന്നപ്പോള്‍ വിജയിച്ചത് 10,200 വോട്ടിനായിരുന്നു. 2021ല്‍ സിറ്റിങ് എംഎല്‍എയായിരുന്ന പ്രദീപിനെ മാറ്റി വീണ്ടും കെ രാധാകൃഷ്ണനെ മത്സരിപ്പിക്കുകയായിരുന്നു.

Jul 3, 2024 - 12:54
 0  16
ചേലക്കരയിൽ വീണ്ടും യു ആർ പ്രദീപ് തന്നെ മത്സരിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow