കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം.. ആകാശപാത വിവാദത്തിലെ ഉപവാസത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ ചിത്രമില്ല
കോട്ടയം: ആകാശപാതാ വിഭാഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നാളെ കോട്ടയം ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികൾ നടത്തുന്ന ഉപവാസ സമരത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ പേരില്ല. ഒരു വർഷം മുമ്പ് കോട്ടയം ഡിസിസിയുടെ പരിപാടികളിൽ ഉമ്മൻചാണ്ടിയുടെ പേര് നീക്കം ചെയ്തതിന് വിവാദം കത്തിപ്പടർന്നതിനു ശേഷം വീണ്ടും കോട്ടയത്ത് മറ്റൊരു പോസ്റ്റർ വിവാദം കൂടി ഉയരുകയാണ്. ജില്ലയിൽ നിന്നുള്ള 3 കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളുടെ ചിത്രം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതും തിരുവഞ്ചൂർ വിഭാഗത്തിലെ പ്രമുഖനായ പി എ സലിമിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജില്ലയിലെ കെസി വേണുഗോപാൽ ഗ്രൂപ്പിലെ തന്നെയായ ജോസി സെബാസ്റ്റ്യൻ ചിത്രം ഇല്ലാത്തതാണ് വിവാദത്തിന് ആധാരം. ചങ്ങനാശ്ശേരി സ്വദേശിയായ ജോസി സെബാസ്റ്റ്യൻ ജില്ലയിലെ എല്ലാ പരിപാടികളുടെയും സജീവ സാന്നിധ്യമാണ്. ബാർകോഴ വിഷയത്തിനും ആകാശപാത വിഷയത്തിലും തിരുവഞ്ചൂർ രാധാകൃഷ്ണന് പിന്തുണയുമായി ഓടിയെത്തിയ കോട്ടയം ഡിസിസി പ്രസിഡൻറ് മറ്റൊരു ഗ്രൂപ്പ് പുനരേഖീകരണത്തിന് ഉള്ള സാധ്യതയാണ് തുറന്നിടുന്നത്. ജില്ലയിലെ മൂന്ന് പാർലമെൻറ് മണ്ഡലങ്ങളിലും മികച്ച വിജയം നേടിയതോടെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ കഴിയുമെന്നാണ് നാട്ടകം സുരേഷ് കരുതുന്നത്. സുരേഷിന്റെ അകമഴിഞ്ഞുള്ള പിന്തുണ വന്നതോടെ ജോസി സെബാസ്റ്റിനെ പുറന്തള്ളിയ കാഴ്ചയാണ് കോട്ടയത്ത് കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിനെ ഞങ്ങളുടെ ലേഖകൻ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു " പാർട്ടിയിലും പ്രവർത്തകരിലും രണ്ട് അഭിപ്രായം ഉള്ള ഒരു വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഒരു സമരത്തിന് പോകുമ്പോൾ പാർട്ടിയെയും നേതാക്കന്മാരെയും ഒരുമിപ്പിച്ചു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ഇതിൻറെ സംഘാടകർക്ക് ഉണ്ടായിരുന്നു. എന്നാൽ വിവാദമായ ഈ വിഷയത്തിൽ പാർട്ടിയുടെ നിലനിൽപ്പിനെ കരുതി മറ്റ് ഒരു പ്രതികരണത്തിനും താൻ തയ്യാറല്ല " ഇതായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.. കുറച്ചു നാളുകൾക്കു ശേഷം കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം ഉയരുന്നത് നിർണായകമായ ഈ ഘട്ടത്തിൽ കോൺഗ്രസിന് തലവേദന ആകാനേ സാധ്യതയുള്ളൂ..
What's Your Reaction?