നിരക്ക് ഇരട്ടിയാക്കി പ്രമുഖ മൊബൈൽകമ്പനികൾ. ബിഎസ്എൻഎല്ലിലേക്ക് മാറുവാൻ ഇത് സുവർണാവസരം

പ്രമുഖ മൊബൈൽ സേവന നാദാക്കളായ ജിയോ എയർടെൽ വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ വൻതോതിൽ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡേറ്റ പ്ലാനുകൾക്ക് പോലും വൻ നിരക്ക് വർദ്ധന ആണ് കമ്പനികൾ നടത്തിയിരിക്കുന്നത്. സ്പെക്ട്രം ലേലം നടന്നതോടെ ഫൈവ് ജി മാറുന്നു എന്ന വാഗ്ദാനം നൽകുകയാണ് ഡേറ്റാ പ്ലാനുകളുടെയും റീചാർജുകളുടെയും നിരക്ക് കമ്പനികൾ നടപ്പിലാക്കിയത്. രാജ്യത്ത് മൊബൈൽ ഡാറ്റ വിപ്ലവം നടത്തിയ ജിയോയുടെ നിരക്ക് വർദ്ധനയാണ്ആദ്യം നടന്നത്. 25% വരെ തുക വർധിപ്പിച്ചാണ് ജിയോ നിരക്ക് പ്രാബല്യത്തിൽ ആക്കിയത്. ജിയോ നിരക്ക് വർദ്ധിപ്പിച്ചതോടെ രണ്ടാമത്തെ മുൻനിര കമ്പനിയായ എയർടെൽ നിരക്ക് വർധന നടപ്പാക്കുകയായിരുന്നു. രാജ്യത്തെ സേവന ദാതാക്കളിൽ 17 കോടി വരിക്കാർ ഉള്ള വോഡഫോൺ ഐഡിയ കമ്പനിയും പിന്നാലെ നഷ്ടത്തിൽ നിന്നും തലയുരുവാൻ നിരക്കു വർദ്ധനയുമായി രംഗത്തെത്തി. എന്നാൽ മേഖലയിലെ ഏറ്റവും ഉപഭോക്തൃ സൗഹൃദ കമ്പനിയായി പൊതുമേഖലാ സ്ഥാപനം ബിഎസ്എൻഎൽ നിലനിൽക്കുകയാണ്. വളരെ തുച്ഛമായ നിരക്കിൽ ഡേറ്റായും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ രാജ്യത്തെ ഏറ്റവും മികച്ച ടെലികോം കമ്പനിയുമാണ്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ നെറ്റ് വർക്കിൽ നടപ്പിലാക്കാതെ സ്വന്തം വരിക്കാരെ പോലും മറ്റ് സ്വകാര്യ കമ്പനികൾക്ക് ദാനം ചെയ്യുകയാണ് ബിഎസ്എൻഎൽ ചെയ്യുന്നത്. രാജ്യത്ത് ഇതുവരെ ഫോർജി സ്പെക്ട്രം പോലും ശരിയാംവിധം ഉപയോഗിക്കാതെയും ഫോർ ജി നെറ്റ്‌വർക്ക് രാജ്യത്ത് പൂർത്തിയാക്കാതെയുമാണ് ബിഎസ്എൻഎൽ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നത്. എന്നാൽ ടെലികോം മേഖലയിലെ ഏറ്റവും മികച്ച താരിഫുകളും പ്ലാനുകളുമാണ് ബിഎസ്എൻഎൽ മുന്നോട്ടുവെക്കുന്നത്. 99 രൂപയ്ക്ക് 28 ദിവസം 2gb ഡാറ്റ നൽകുന്ന സംവിധാനമാണ് ബിഎസ്എൻഎൽ ഏറ്റവും ജനസൗഹൃദ പ്ലാൻ. 98 രൂപയ്ക്ക് 28 ദിവസത്തേക്ക് കോളുകൾ സൗജന്യമാക്കുന്ന പ്ലാനും ബിഎസ്എൻഎൽ നൽകുന്നു. 199 രൂപയ്ക്ക് ടു ജിബി ഡാറ്റയും കോളുകൾ 28 ദിവസത്തേക്ക് ഫ്രീ നൽകുന്ന പ്ലാനും ജനകീയമാണ്. അതിനാൽ തന്നെ നമ്പർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് ബിഎസ്എൻഎൽ ലേക്ക് മാറുവാൻ പറ്റുന്ന സുവർണ്ണാവസരമാണ് ഇത്.

Jul 10, 2024 - 18:01
Jul 10, 2024 - 18:06
 0  12
നിരക്ക് ഇരട്ടിയാക്കി പ്രമുഖ  മൊബൈൽകമ്പനികൾ. ബിഎസ്എൻഎല്ലിലേക്ക് മാറുവാൻ ഇത് സുവർണാവസരം

What's Your Reaction?

like

dislike

love

funny

angry

sad

wow