റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല.

റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, കി​റ്റ് ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക, ക്ഷേ​മ നി​ധി കാ​ര്യ​ക്ഷ​മമാ​ക്കു​ക, പൊ​തു വി​ത​ര​ണ മേ​ഖ​ല​യോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​കൾ സ​മ​രം ചെയ്യുന്നത്. തിരുവനന്തപുരത്ത് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ വ്യാ​പാ​രി​ക​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും സ​മ​ര സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യും അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Jul 8, 2024 - 12:24
Jul 8, 2024 - 12:26
 0  2
റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല.
റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow