മൊബൈൽ നമ്പർ പോർട്ടബിലിറ്റി നയത്തിൽ മാറ്റം. വിശദാംശങ്ങൾ അറിയാം
മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനാണ് മാറ്റം. പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്ബര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.
What's Your Reaction?