സ്വർണ്ണ മുട്ടക്കറിയുമായി ആനച്ചാൽ പ്രകൃതി ഹോട്ടൽ: ട്രോളുകൾ നിറഞ്ഞ സ്വർണ്ണ മുട്ടക്കറി മൂന്നാർ: പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനടുത്തുള്ള ആനച്ചാലിലെ പ്രകൃതി ഹോട്ടലിലെ സ്വർണ മുട്ടക്കറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.
സ്വർണ്ണ മുട്ടക്കറിയുമായി ആനച്ചാൽ പ്രകൃതി ഹോട്ടൽ: ട്രോളുകൾ നിറഞ്ഞ സ്വർണ്ണ മുട്ടക്കറി മൂന്നാർ: പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനടുത്തുള്ള ആനച്ചാലിലെ പ്രകൃതി ഹോട്ടലിലെ സ്വർണ മുട്ടക്കറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. മൾട്ടിഷ്യൻ റസ്റ്റോറന്റായ ആനച്ചാൽ പ്രകൃതി ഹോട്ടലിൽ നിന്നും കൊടുത്ത മറുപടിയും മുട്ടക്കറിയും ബില്ല് കണ്ട് കണ്ണുതള്ളിയാണ് ട്രോളുകൾ പ്രചരിക്കാൻ തുടങ്ങിയത്. നാലു പൊറോട്ടയ്ക്ക് 80 രൂപയും ഒരു മുട്ടക്കറിയ്ക്ക് 200 രൂപയുമാണ് വിലയായി ഉള്ളത്. സാധാരണ ഹോട്ടലുകളിൽ 20 രൂപയ്ക്കും 30 രൂപയ്ക്കും ലഭിക്കുന്ന മുട്ടക്കറി ആനച്ചാലിലെ പ്രകൃതി ഹോട്ടലിൽ 200 രൂപയ്ക്ക് നൽകിയ എന്നുള്ളതാണ് ട്രോളുകൾക്ക് വിധേയമായത്. ഇന്നലെ ഉച്ചയോടെ ആനച്ചാൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾ തനിക്ക് ലഭിച്ച ബില്ല് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു തുടങ്ങിയത്. പോസ്റ്റ് പങ്കുവെച്ച ആൾ തന്നെ സ്വർണം മുട്ടക്കറിയോ എന്ന സംശയം പോസ്റ്റിൽ എഴുതിയതോടെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുക്കുകയായിരുന്നു. ചിരിപ്പൂരമായും ട്രോളുകളായും സോഷ്യൽ മീഡിയയാണ് ആനച്ചാലിലെ സ്വർണം മുട്ടക്കറി. എന്നാൽ ആനച്ചാല് പൊറുതി ഹോട്ടലുമായി ബന്ധപ്പെട്ട് ഞങ്ങളെ ലേഖകൻ സംസാരിച്ചപ്പോൾ അവിടെ നിന്നും ലഭിക്കുന്ന മുട്ടക്കറി 4 മുട്ടകൾ ഉൾപ്പെടുന്ന മുട്ട റോസ്റ്റ് ആണെന്നും അതിന് 200 രൂപയാണ് വിലയിടക്കുന്നതെന്നും നാലാളുകൾക്ക് സുഭിക്ഷമായി കഴിക്കുവാനുള്ള അളവിൽ മുട്ടക്കറി നൽകുന്നുണ്ട് വിശദീകരിച്ചത്. എന്നാൽ മുൻപും ഈ ഹോട്ടലിൽ നിന്നും ബീഫ് ഫ്രൈക്ക് 320 രൂപ ഈടാക്കിയതായ പരാതിയും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. എന്തായാലും വെറും മുട്ടക്കറി സ്വർണ മുട്ടക്കറിയായ കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
What's Your Reaction?