ലോകകപ്പ് വിജയം വിരാട് കോലിയും രോഹിത് ശർമയും വിരമിച്ചു

ടീം ഇന്ത്യക്കായി 17 വർഷത്തിന് ശേഷം ടി ട്വന്റി ലോകകപ്പ് നേടിക്കൊടുത്തുകൊണ്ട് ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ ബാറ്റർ വിരാട് കോഹിലിയും ടി ട്വന്റി രാജ്യാന്തര മത്സരങ്ങളോട് വിട പറഞ്ഞു. രാജകീയമായ പടിയിറക്കം ഇന്ത്യയ്ക്ക് രണ്ടാം ട്വൻറി20 കപ്പ് സമ്മാനിച്ചുകൊണ്ടാണ് എന്നുള്ളത് ആരാധകർക്ക് സന്തോഷവും സങ്കടവും ഒരേസമയം നൽകുന്നു. ലോകകപ്പിന്റെ ആദ്യം മുതൽ മികച്ച ഫോമിൽ കളിക്കുന്ന രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് പത്രസമ്മേളനത്തിലാണ്. എന്നാൽ ഈ ലോകകപ്പിൽ അമ്പേ പരാജയമായും ഫൈനലിൽ ബാറ്റിംഗ് നിരതകർന്നടിച്ചപ്പോൾ മത്സരത്തിൽ ടീമിനെ സ്വയം ചുമലിലേറ്റിയ വിരാട് കോലി ഈ ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. വിരാട് കോലിയുടെ ക്ലാസ് ബാറ്റിംഗും രോഹിത് ശർമയുടെ മാസ്സ് ബാറ്റിംഗും ആരാധകരെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്. ഫോമിലായ രോഹിത് ശർമയെ ഏത് വലിയ ഫാസ്റ്റ് ബൗളർ വന്നാലും പിടിച്ചു നിർത്താൻ ആവില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. 2007 പ്രഥമ20 വേൾഡ് കപ്പ് മുതൽ 2024 കപ്പ് നേടുന്നവരെ എല്ലാ ടീമിലും രോഹിത് ശർമ്മയുണ്ടായിരുന്നു എന്നുള്ളതാണ് രോഹിതിന്റെ പ്രത്യേകത. എന്നാൽ ക്യാപ്റ്റനായി രണ്ടുവട്ടം ഫൈനലിലെ ഇന്ത്യൻ ടീമിനെ എത്തിച്ച വിരാട് കോലി ആ മത്സരങ്ങളിൽ പ്ലേയർ ഓഫ് ദ ടൂർണമെന്റ് ആയിഎന്നുള്ളത് വിരാട് കോലിയുടെ ക്ലാസ് തെളിയിക്കുന്നു ഇവർ രണ്ടുപേരുടെയും വിരമിക്കൽ ഇന്ത്യൻ ടീമിന് നൽകുന്ന ശൂന്യതയും ആരാധകർക്ക് നൽകുന്ന വേദനയും ചെറുതല്ല. യുവതാരങ്ങൾക്കായി സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താൻ തീരുമാനിച്ച രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ ടീമിന്റെ ഭാവി സ്വപ്നം കാണുന്നു എന്നുള്ളതാണ് വസ്തുത. രോഹിതിന്റെയും കോലിയുടെയും വിരമയ്ക്കലിലൂടെ മലയാളി താരം സഞ്ജു സാംസൺ 20 ടീമിൽ സ്ഥിര സാന്നിധ്യമാകും എന്നാണ് കരുതപ്പെടുന്നത്

Jun 30, 2024 - 12:39
Jun 30, 2024 - 12:43
 0  14
ലോകകപ്പ് വിജയം വിരാട് കോലിയും രോഹിത് ശർമയും  വിരമിച്ചു
ലോകകപ്പ് വിജയം വിരാട് കോലിയും രോഹിത് ശർമയും  വിരമിച്ചു
ലോകകപ്പ് വിജയം വിരാട് കോലിയും രോഹിത് ശർമയും  വിരമിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow