സംസ്ഥാനത്ത് കോൺഗ്രസിൽ അഴിച്ചു പണിക്ക് സാധ്യതയേറെ... നാലിലേറെഡിസിസി പ്രസിഡന്റുമാർ മാറിയേക്കും...

കേരളത്തിൽ ഡിസിസി പുനഃസംഘടന ചർച്ചയാവുന്നു കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഡിസിസിയിൽ നടന്ന പൊരിഞ്ഞ അടി ഡിസിസി പ്രസിഡണ്ട് മാറ്റത്തിന് കളമൊരുക്കുന്നു കേരളത്തിൽ ഏറ്റവും മോശം ഡിസിസികളായി കെപിസിസി കാണുന്ന തിരുവനന്തപുരം പത്തനംതിട്ട തൃശ്ശൂർ കോട്ടയം ഡിസിസികളുടെ പ്രസിഡണ്ട്മാർ മാറും എന്നാണ് അറിവ്. ഡിസിസി പ്രസിഡൻറ്മാർ മാറുമെന്ന വിവരത്തെ തുടർന്ന് ജില്ലകളിൽ പ്രസിഡൻറ് പദവി ക്കായുള്ള പിടിവലി ശക്തമായി. കോട്ടയം ജില്ലയിൽ പ്രസിഡൻറ് മാറും എന്ന അറിവിനെ തുടർന്ന് രണ്ടുമാസക്കാലമായി പുതിയ പ്രസിഡണ്ടിനെ കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത്. നിലവിൽ പ്രസിഡൻറ് സ്ഥാനത്തിന് പേരുകളിൽ മുൻപന്തിയിൽ ഉള്ളത് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫിന്റെ പേരാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തല വിഭാഗവും അവശിഷ്ട എഗ്രൂപ്പ് വിഭാഗവും ഒന്നായതിനെ തുടർന്ന് കോട്ടയത്ത് ഫിലിപ്പ് ജോസഫിനുള്ള സാധ്യതയേറി. ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിലുള്ള മികച്ച പ്രകടനവും ജില്ലയിലെമ്പാടുമുള്ള മണ്ഡലം കമ്മിറ്റികളിൽ താഴെക്കിടയുള്ള ഹൃദയബന്ധവും ആണ് അദ്ദേഹത്തിൻറെ കൈമുതൽ. കെഎസ്‌യു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഫിലിപ്പ് ജോസഫിന് ഡിസിസി പ്രസിഡൻറ്പദം അകലെയല്ല എന്നാണ് കരുതുന്നത്.ഉമ്മൻചാണ്ടിയുടെ മരണശേഷം കോട്ടയത്ത് അവശിഷ്ട Aഗ്രൂപ്പിനെ നയിക്കുന്ന കെസി ജോസഫിന്റെ പിന്തുണയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്റെ പിന്തുണയും ഫിലിപ്പ് ജോസഫിനുണ്ട്. എന്നാൽ കഴിഞ്ഞ കഴിഞ്ഞതവണ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് അവസാനവട്ടം വരെ പരിഗണിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസിന്റെ പേരും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. യുവ പ്രാതിനിത്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പരസ്യമായി നിലപാടെടുത്ത് തുടങ്ങിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഒരുപക്ഷേ ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎ മായ ചാണ്ടി ഉമ്മന്റെ പേരും മുന്നോട്ട് വരുവാനുള്ള സാധ്യത ഉണ്ട് . എന്നാൽ തിരുവനന്തപുരത്ത് ഒരു പേര് മുന്നോട്ട് വെക്കുവാൻ ഇതുവരെ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പത്തനംതിട്ടയിൽ യുവ നേതാവ് അനീഷ് വരിക്കണ്ണാമലയുടെ പേര് മുന്നോട്ടു വരുവാൻ ഉള്ള സാധ്യത ഏറെയാണ് അനീഷ് വരിക്കണ്ണാമല നിലവിൽ കെപിസിസി സെക്രട്ടറിയാണ്... തൃശ്ശൂരിൽ ഡിസിസി ഓഫീസിലെ സംഘർഷത്തെ തുടർന്ന് പ്രസിഡണ്ടിനെ മാറ്റിനിർത്തി സംഘടനാപരമായ അച്ചടക്ക നടപടി എടുക്കും എന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ ഡിസിസിയുടെ ചുമതല ഏൽപ്പിക്കും എന്നാണ് അറിയുന്നത്.. എന്തുതന്നെയായാലും ഇലക്ഷന് ശേഷം സംസ്ഥാനത്തെ ഡിസിസി പുനഃസംഘടന ഉറപ്പാക്കുകയാണ്.. എന്നാൽ സംസ്ഥാനത്തെങ്ങും ഡിസിസി ഭാരവാഹികളെയോ ബ്ലോക്ക് ഭാരവാഹികളെയോ മണ്ഡലം ഭാരവാഹികളെയോ നിയമിച്ചിട്ടില്ല എന്നുള്ളത് വസ്തുതയാണ്. ഒരു മാസത്തിനുള്ളിൽ അടിയന്തരമായി പുനഃസംഘടന പൂർത്തിയാക്കും എന്നാണ് അറിയുന്നത്..

Jun 11, 2024 - 12:31
Jun 11, 2024 - 12:59
 0  127
സംസ്ഥാനത്ത് കോൺഗ്രസിൽ  അഴിച്ചു പണിക്ക് സാധ്യതയേറെ...  നാലിലേറെഡിസിസി പ്രസിഡന്റുമാർ മാറിയേക്കും...
സംസ്ഥാനത്ത് കോൺഗ്രസിൽ  അഴിച്ചു പണിക്ക് സാധ്യതയേറെ...  നാലിലേറെഡിസിസി പ്രസിഡന്റുമാർ മാറിയേക്കും...
സംസ്ഥാനത്ത് കോൺഗ്രസിൽ  അഴിച്ചു പണിക്ക് സാധ്യതയേറെ...  നാലിലേറെഡിസിസി പ്രസിഡന്റുമാർ മാറിയേക്കും...
സംസ്ഥാനത്ത് കോൺഗ്രസിൽ  അഴിച്ചു പണിക്ക് സാധ്യതയേറെ...  നാലിലേറെഡിസിസി പ്രസിഡന്റുമാർ മാറിയേക്കും...

What's Your Reaction?

like

dislike

love

funny

angry

sad

wow