പി എസ് സി മെംബർ നൽകാമെന്ന് പറഞ്ഞ് 60 ലക്ഷം തട്ടിച്ചു.സി പി എം നേതാവിനെതിരെ അന്വേഷണം

പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കോഴ വാങ്ങി. സിപിഎം യുവ നേതാവിനെതിരെ അന്വേഷണം തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. അന്വേഷണം വേണമെന്ന് മുഹമ്മദ് റിയാസും പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളാണ് നേതാവ്. പണം നൽകിയ വ്യക്തിയും സിപിഎം അനുഭാവിയാണ്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശി പാർട്ടിക്ക് നൽകിയ വിവരം. 22 ലക്ഷംരൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകുമെന്നും മന്ത്രി റിയാസ് ഇടപെടുമെന്നും നേതാവ് ഉറപ്പു നൽകി. ഈ പദവിയും ലഭിക്കാതെ വന്നതോടെയാണ് പാർട്ടിക്ക് പരാതി നൽകിയത്.

Jul 7, 2024 - 15:25
 0  4
പി എസ് സി മെംബർ നൽകാമെന്ന് പറഞ്ഞ് 60 ലക്ഷം തട്ടിച്ചു.സി പി എം നേതാവിനെതിരെ അന്വേഷണം
പി എസ് സി മെംബർ നൽകാമെന്ന് പറഞ്ഞ് 60 ലക്ഷം തട്ടിച്ചു.സി പി എം നേതാവിനെതിരെ അന്വേഷണം

What's Your Reaction?

like

dislike

love

funny

angry

sad

wow