സഹകരണ മേഖലയിലെ പുഴുക്കുത്തുകൾ, ''ഫ്രെെഡേ എഡിറ്റോറിയൽ''ലിൽ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി .

സഹകരണ മേഖലയെ കാർന്നുതിന്നുന്ന കാൻസറായി അധ്യക്ഷർമാറുന്നു. : അധ്യക്ഷൻ മാർക്കെതിരെ മുന്നണികളിലും പാർട്ടികളിലും അമർഷം ഉയരുന്നു. സഹകരണ മേഖലയെ കാർന്നുതിന്നുന്ന ക്യാൻസറായി സഹകരണ സംഘം അധ്യക്ഷന്മാരും ഡയറ്കട് ബോർഡ് അംഗങ്ങളും ചില ജിവനക്കാരും മാറുന്നു എന്ന് ആക്ഷേപം ഇന്ന് കേരളത്തിലെ സഹകരണ മേഖലയിൽ ഉയരുന്നു . പതിറ്റാണ്ടുകളായി ബാങ്ക് ഭരണ നേതൃത്വത്തിൽ ഇരിക്കുകയും നിയമനവും വായ്പ കൊള്ളയും നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമായി സഹകരണ മേഖലയിലെ അധ്യക്ഷന്മാരും അവരെ പിന്തുണയ്ക്കുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളും രാഷ്ട്രീയ നേതൃത്വത്തിന് കീഴ്പ്പെട്ടുപോകുന്ന ജീവനക്കാരും മാറുന്നു എന്നുള്ളതാണ് ആക്ഷേപം. നിലവിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ അധ്യക്ഷന്മാർ മൂന്നുതവണയിൽ കൂടുതൽ ആ പദവിയിൽ ഇരിക്കാൻ പാടില്ല എന്ന് നിയമംഅടുത്തകാലത്തായി പാസാക്കിയതാണ് . എന്നാൽ ഇതിനെ മറികടക്കാൻ തന്റെ കുടുംബത്തിൽ നിന്ന് ഭാര്യയോ മകനെയും മകളെയും അല്ലെങ്കിൽ അടുത്ത ബന്ധുക്കളെയോ അതുംഅല്ലെങ്കിൽ താങ്കളുടെ അജ്ഞാനിവർത്തികളായ ആളുകളെ ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവരുവാൻ ഇത്തരം വെള്ളാനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ,ഇങ്ങനെ ഉള്ളവരെ കൊണ്ടുവന്നാൽ മാത്രമേ തങ്ങൾ നടത്തിയ അഴിമതികളും വായ്പ കൊള്ളയും മൂടിവയ്ക്കുകയും ചെയ്യാൻ സാധിക്കുമെന്ന് പല അഴിമതിക്കാരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരാൾക്ക് മൂന്ന് പ്രാവശ്യം എന്ന നിയമം ഇത്തരം ആളുകളുടെ തലയിൽ ഏറ്റ ഇടിത്തിയായിരുന്നു എന്നാൽ അത് മറികടക്കാൻ അവർ മുകളിൽ പ്രയോഗിച്ച തന്ത്രങ്ങൾ പയറ്റാൻ തുടങ്ങുന്നു ഒരുപക്ഷേ രാഷ്ട്രീയപാർട്ടികൾക്ക് ഇവർ സ്വയം സൃഷ്ടിച്ചെടുത്ത വോട്ട് ബാങ്കിനെ പേടിച്ച് അതിന് സമ്മതം മൂളേണ്ട അവസ്ഥയും ആണ് ഇന്ന് സംജാതമായിരിക്കുന്നു, . കണ്ടല സഹകരണ ബാങ്ക് പ്രസിഡണ്ട് പോലെ പോലെയുള്ള ആളുകൾ ഈ രീതിയിലാണ് ബാങ്ക് നേതൃത്വത്തിൽ അഴിമതി നടത്തിയതും ആ ബാങ്കിനെ തന്നെ തന്നെ തകർച്ചയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തത്. കരുവന്നൂർ പോലെ 350 കോടിക്ക് മേലെ വായ്പ കൊള്ള നടത്തുവാൻ സാധിച്ചതും ഇത്തരം രീതിയിലുള്ള തിരുമറികളും അഡ്ജസ്റ്റ്മെന്റുകളും കൊണ്ടാണ്. ഒരുതവണ ഭരണ നേതൃത്വത്തിൽ എത്തിയാൽ അവിടെ കടിച്ചു തൂങ്ങുന്ന രീതിയാണ് സഹകരണ മേഖലയിൽ കാണുന്നത്. ബാങ്ക് ഭരണസമതിയിൽ ഇരിക്കുന്ന കാലയളവിൽ തന്നെ മുന്നണികളെയും പാർട്ടികളെയും വരുതിയിലാക്കുവാൻ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വാരിക്കോരി അംഗത്വം നൽകുന്ന രീതിയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. അഞ്ചുവർഷ കാലാവധിക്ക് ശേഷം മത്സരത്തിൽ നിന്നും മാറുവാൻ പറയുമ്പോൾ ഇത്തരക്കാർ മെമ്പർഷിപ്പ് ചൂണ്ടിക്കാണിച്ചാണ് പാർട്ടികളെ വെല്ലുവിളിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച് പ്രസിഡന്റായ ആളിനും വലതുവശത്തുനിന്നും മത്സരിച്ച പ്രസിഡണ്ടായ ആളിനും മുന്നണി മാറി മത്സരിക്കുന്നതിന് യാതൊരുവിധ ഉളുപ്പുമില്ല എന്നുള്ളതാണ്, തനിക്ക് സീറ്റ് ലഭിക്കില്ല എന്നറിഞ്ഞാൽ ഉടൻതന്നെ മുന്നണി മാറുകയും സ്വന്തം വോട്ടുബാങ്ക് ചൂണ്ടിക്കാണിച്ച് അവിടെയും അധ്യക്ഷപദവിയിൽ കടിച്ചു തൂങ്ങുന്ന രീതിയാണ് ഇത്തരം അധ്യക്ഷന്മാർ കാണിക്കുന്നത്. തങ്ങളുടെ ഭരണകാലയളവിൽ കുടുംബക്കാർക്ക് വാരിക്കോരി വായ്പകൾ നൽകുകയും, പണയമായി നൽകിയ സ്ഥലത്തിന് മേലെ ഒന്നും രണ്ടും മൂന്നും തവണ വരെ വായ്പകൾ നൽകിയാണ് ബാങ്കുകളെ നഷ്ടത്തിലേക്ക് കൊണ്ട് എത്തിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രശസ്തമായ പാലായിലെ കിഴ തടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഇഷ്ടക്കാർക്ക് വേണ്ടി വാരിക്കോരി വായ്പ നൽകിയതോടെയാണ് ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയിരിക്കുന്നത്. ബാങ്ക് പ്രസിഡൻറ് തന്നെ 40 കോടിയോളം രൂപയാണ് പല വസ്തുക്കൾ കാണിച്ച് ബാങ്കിൽ നിന്നും വായ്പ എടുത്തിരിക്കുന്നത്. ബാങ്കിൻറെ ഭരണസമിതിയിൽ ഉണ്ടായിരുന്ന പ്രശസ്ത സിനിമാ നിർമാതാവ് ഏതാണ്ട് 50 കോടിക്ക് മേലെ വായ്പ കുടിശ്ശിക തിരിച്ചടക്കാൻ ഉണ്ട് എന്നാണ് വാർത്തകൾ. ബാങ്ക് ഭരണസമിതി തന്നെ 150 കോടി മേലെ വായ്പ എടുത്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മേഖലയിലെ പ്രമുഖ ബാങ്കായ വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്പെഷ്യൽ എ ക്ലാസ് ബാങ്ക് ആയിരുന്നുവെങ്കിലും പതിറ്റാണ്ടുകളുടെ കേരള കോൺഗ്രസ് ഭരണത്തോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ന് ഇടപാടുകാർക്ക് ഒരു രൂപ പോലും തിരിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. ബാങ്കിൻറെ മുമ്പിൽ സമരം ചെയ്താൽ മാത്രമാണ് ഇടപാടുകാർക്ക് ഇപ്പോൾ പണം പിൻവലിക്കാൻ സാധിക്കുന്നത് എന്നത് ഈ മേഖലയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. വലവൂർ സർവീസ് സഹകരണ ബാങ്കിൻറെ പ്രസിഡണ്ട് ആയിരുന്ന വ്യക്തി 50 കോടി രൂപയ്ക്ക് മേലെയാണ് പ്രസ്തുത ബാങ്കിൽ നിന്നും വായ്പയായി എടുത്തിട്ടുള്ളത്. എന്നാൽ പ്രസിഡണ്ട് പദത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോഴും ഭരണസമിതിയിൽ താൻ ഉണ്ടാകണമെന്ന് നിർബന്ധം പാർട്ടി നേതൃത്വത്തിന് മുമ്പിൽ വെക്കാനും അദ്ദേഹം മറന്നില്ല. അങ്ങനെ ബാങ്ക് പ്രസിഡണ്ട് സ്ഥാനം മാറി ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായി ഇപ്പോഴും സഹകരണ ബാങ്കിൽ ഇദ്ദേഹം" സേവനം" ചെയ്തു കൊണ്ടിരിക്കുന്നു. മേഖലയിലെ മറ്റൊരു സർവീസ് സഹകരണ ബാങ്ക് ആയ മരങ്ങാട്ടുപിള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് തെളിയിക്കുന്ന വിധം ആയിരുന്നു ഇടപാടുകാരുടെ നിലപാടുകൾ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിന്ന് സ്ഥിരം നിക്ഷേപം ഉള്ള ആളുകൾ പോലും പണത്തിനായി എത്തുമ്പോൾ 2 ലക്ഷം രൂപ മാത്രമേ നൽകാൻ സാധിക്കു എന്നാണ് ബാങ്ക് പറഞ്ഞത്. മേഖലയിലെ ഏറ്റവും മികച്ച സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേര് നിലനിൽക്കുമ്പോഴാണ് മരങ്ങാട്ട് പള്ളിയിലും പ്രതിസന്ധിയുടെതായ ചില സൂചനകൾ കണ്ടു തുടങ്ങി എന്നാൽ തിരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ട് തന്നെ പണം വളരെ വേഗം ഇടപാടുകാർ കൈയിലേക്ക് എത്തിക്കാൻ ബാങ്ക് ശ്രദ്ധിച്ചത് കൊണ്ട് മറ്റ് അനിഷ്ടമായ ഒരു വിവരങ്ങളും പുറത്തേക്ക് വന്നിട്ടില്ല. തങ്ങളുടെ കാലയളവിൽ എടുത്ത വായ്പകളും നടത്തിയ ഇടപാടുകളും മൂടിവയ്ക്കുന്നതിനാണ് സഹകരണ നിയമത്തെ പോലും വെല്ലുവിളിച്ച് കുടുംബക്കാർക്കും സഹോദരങ്ങൾക്കും ഭാര്യക്കും ഒക്കെ ബാങ്കിൽ ഭരണസമിതിയിലേക്ക് ബാങ്കിൻറെ അധ്യക്ഷൻമാർ വാശിപിടിച്ച് മത്സരിപ്പിക്കുന്നത് .

Jul 12, 2024 - 17:12
Jul 12, 2024 - 17:35
 0  84
1 / 1

1.

What's Your Reaction?

like

dislike

love

funny

angry

sad

wow