വൃദ്ധ നേതൃത്വത്തിനെതിരെ പുതുപ്പള്ളിയിൽ പാളയത്തിൽ പട, കോൺഗ്രസ് നേതാവിനെ ബഹിഷ്കരിക്കാൻ പ്രമേയം

ചാണ്ടി ഉമ്മന് മുകളിൽ പുതുപ്പള്ളിയിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ. ഉമ്മൻചാണ്ടിയുടെ കാലത്ത് വീട്ടുമുറ്റത്ത് വന്ന് ആജ്ഞാനൂർത്തികളായി നിന്ന് നേതാക്കന്മാർ പോലും ചാണ്ടി ഉമ്മനെ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പുതുപ്പള്ളി മേഖലയിലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വന്നപ്പോൾ നിലവിൽ 40 വയസ്സിന് താഴെയുള്ള ആളുകൾക്കുള്ള സീറ്റിൽ യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കണമെന്നാണ് ചാണ്ടി പാർട്ടി നേതൃത്വത്തോട് നിർദ്ദേശിച്ചത്. എന്നാൽ അത് കേൾക്കുകയും അതിനു ശേഷം ചാണ്ടി ഉമ്മനെ കാഴ്ചക്കാരനാക്കി നിർത്തി സ്വന്തം അണികൾക്കും കൂടെയുള്ള ആളുകൾക്കും സീറ്റ് വാരിക്കോരി കൊടുക്കുന്ന കാഴ്ചയാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എങ്ങും. വാകത്താനത്തും നാലുനാക്കൽ, വിജയപുരത്തും സഹകരണ ബാങ്കുകളിൽ മത്സരിക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നോമിനേഷൻ കൊടുത്തിരിക്കുകയാണ്. ജില്ലാ പ്രസിഡൻറ് ഗൗരി ശങ്കർ ജില്ലയിലെ 18 ബ്ലോക്ക് പ്രസിഡൻറ് മാർക്കും40 വയസ്സ് താഴെയുള്ള വിഭാഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മത്സരിപ്പിക്കാൻ സീറ്റ് നൽകണമെന്ന് കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് കിട്ടിയത് അറിഞ്ഞതായി ഒരു ബ്ലോക്ക് പ്രസിഡണ്ട് പോലും പെരുമാറുന്നില്ല എന്നതാണ് വസ്തുത. ഒരു ബാങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ആരും കൊടുത്തിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം .സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നിഷേധിച്ച് കേരള കോൺഗ്രസ്കാരനും ബിജെപി പ്രവർത്തകനും സീറ്റ് നൽകിയത് മുൻ ഡിസിസി പ്രസിഡന്റ്‌ ആണെന്നും ആരോപിച്ച് കൊണ്ട് ഇന്നലെ പുതുപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി യോഗത്തിൽ മുൻ ഡിസിസി പ്രസിഡന്റും കെ പി സി സി നിർവാഹക സമിതി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവിനെ ഇനി മുതൽ യൂത്ത് കോൺഗ്രസിന്റെ യാതൊരു പരിപാടിയ്ക്കും പങ്കെടുപ്പിക്കില്ല എന്ന് തീരുമാനം എടുത്തു. ആരോപണ വിധേയനായ നേതാവ് mlaയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും കമ്മറ്റി കുറ്റപ്പെടുത്തി.നിയോജക മണ്ഡലം പ്രസിഡന്റിന് പോലും സീറ്റ് നിഷേധിച്ചതിൽ ഡിസിസി ഭാരവാഹിയും മണ്ഡലം പ്രസിഡന്റിന്റെയും കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്നും , മണ്ഡലത്തിൽ എം എൽ എയ്ക്കെതിരെ ഒരു പുതിയ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് എന്നും കമ്മറ്റിയിൽ ചർച്ചകൾ ഉയർന്നു. വാകത്താനം ബാങ്കിൻറെ പ്രസിഡൻറ് ആയിരുന്ന ഈ നേതാവ് കരുതിക്കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മത്സരത്തിൽ നിന്നും ഒഴിവാക്കി നിർത്തി എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ബിജെപി പ്രവർത്തകന് സീറ്റ് നൽകിക്കൊണ്ട് യൂത്ത് കോൺഗ്രസിന്റെ ആവശ്യം തന്ത്രപരമായി വെട്ടിയാണ് ഈ നേതാവ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ ബദലായി നിൽക്കുന്നത്. അവശിഷ്ട എ ഗ്രൂപ്പ് നേതാവായിരുന്നു ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച നടന്ന ആളുമാണ്. ബിജെപി പ്രവർത്തകരെ സീറ്റ് നൽകി പുതുപ്പള്ളിയിലെ യൂത്ത് കോൺഗ്രസുകാരെ ഒതുക്കുവാനും അദ്ദേഹം മറന്നില്ല. വാകത്താനം സംസ്ഥാനമായാണ് ഇദ്ദേഹം കാണുന്നത് അവിടെ നിന്നും പുതിയ ആരും കടന്നു വരരുതെന്നും അവിടെ തനിക്കൊരു ബദൽ ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്ന ഈ നേതാവ്, രാവിലെ ആറു മുതൽ രാത്രി 10 വരെ ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് എന്ന് എല്ലായിടത്തും മേനി പറയാറുണ്ട്. എന്നാൽ ഈയിടെയായി ഈ നേതാവ് പണിത വീടിനെക്കുറിച്ചും ഇപ്പോൾ ആരോപണം ഉയരുകയാണ്. ഒന്നരക്കോടിക്ക് മേലെ വിലമതിക്കുന്ന വീടാണ് ഇദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. പറയത്തക്ക സാമ്പത്തിക സാധ്യതയുള്ള കുടുംബത്തിൽ നിന്ന് അല്ല ഇദ്ദേഹം രാഷ്ട്രീയ രംഗത്ത് എത്തിയത് എന്നുള്ളതും വരുമാനത്തിന് ഒരു ജോലിയും ഇദ്ദേഹം ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടും അദ്ദേഹത്തിന്റെ വരുമാനസ്രോതസ്സും ദൂരമാണ്. യൂത്ത് കോൺഗ്രസിന് വാകത്താനത്ത് സീറ്റ് നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി അവിടെ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാണ് ഇപ്പോൾ റിബലായി നോമിനേഷൻ കൊടുത്തിരിക്കുന്നത്. വാകത്താനത്തെ പണി ചെയ്തു തൃപ്തിയാകാത്ത ഈ നേതാവ് നാലുനാക്കൽ ബാങ്കിലും ഇതേ തന്ത്രം തന്നെ പുറത്തെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ആവശ്യപ്പെട്ടപ്പോൾ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നേനെ ഇത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവന്നു, അവരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു എന്നാണ് ഇദ്ദേഹം അറിയിച്ചത്. ജോസഫ് ഗ്രൂപ്പ് നേതാവ് എന്ന രീതിയിൽ സീറ്റ് കൊടുത്ത ചെറുപ്പക്കാരൻ പക്ഷേ തങ്ങളുടെ ആളല്ല എന്നും ഈ ബാങ്ക് തങ്ങൾക്ക് സീറ്റ് ചോദിച്ചിട്ട് മുന്നണി മര്യാദ പാലിച്ചില്ല എന്നും ആരോപിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ടിന് അടക്കം പരാതി നൽകിയിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ് നേതാക്കൾ. അതുകൊണ്ടും അരിശം തീരാത്ത ജോസഫ് നേതാക്കൾ മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന ബാങ്കിലെ സഹകാരികൾക്ക് അയച്ചുകൊടുക്കുകയും തങ്ങളുടെ സ്ഥാനാർത്ഥിയല്ല മത്സരിക്കുന്നത് എന്നും ഈ സ്ഥാനാർഥിയുമായി ജോസഫ് ഗ്രൂപ്പിന് യാതൊരുവിധ ബന്ധവുമില്ല എന്നും മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഈ ബാങ്കുകളിൽ എല്ലാം ചാണ്ടി ഉമ്മൻഎംഎൽഎ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് നിർദ്ദേശം നേതൃത്വത്തിന് നൽകിയിരുന്നു എന്നുള്ളതാണ് വസ്തുത. എംഎൽഎ പോലും ഒഴിവാക്കി എംഎൽഎയുടെ നിർദ്ദേശത്തെ കാറ്റിൽ പറത്തിക്കൊണ്ട് എംഎൽഎയുടെ പുതിയ അനുയായി എന്നറിയപ്പെടുന്ന ജോഷി ഫിലിപ്പ് അടക്കമുള്ള നേതാക്കൾ ഇതെല്ലാം വെട്ടി എംഎൽഎ ഒതുക്കാനുള്ള ഒരു സമീപനമാണ് നിയോജക മണ്ഡലത്തിൽ സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട A ഗ്രൂപ്പിൽ നിന്നും പുറത്ത് ചാടിയ ജോഷി ഫിലിപ്പ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ആയി പുതിയ കൂട്ടുകെട്ട് ഉണ്ടാക്കി ആണ് കുറച്ചു നാളുകളായി മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്നാൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഒരു നിർദ്ദേശവും അംഗീകരിക്കുവാനോ പാലിക്കുവാനോ നേതൃത്വം തയ്യാറാകുന്നില്ല എന്നുള്ളതാണ് പുതുപ്പള്ളിയിലെ കാഴ്ച. വടവാതൂർ സർവീസ് ബാങ്കിൽ എംഎൽഎയുടെ ഏറ്റവും അടുത്ത സുഹൃത്തും അനുയായിയുമായ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് നോമിനേഷൻ നൽകിയതോടെ വിട്ടുകൊടുക്കാൻ താൻ തയ്യാറല്ലാത്ത സന്ദേശമാണ് ചാണ്ടി നൽകിയിരിക്കുന്നത്.

Jul 13, 2024 - 11:20
Jul 13, 2024 - 11:48
 0  99
വൃദ്ധ നേതൃത്വത്തിനെതിരെ പുതുപ്പള്ളിയിൽ  പാളയത്തിൽ പട,   കോൺഗ്രസ് നേതാവിനെ ബഹിഷ്കരിക്കാൻ പ്രമേയം
വൃദ്ധ നേതൃത്വത്തിനെതിരെ പുതുപ്പള്ളിയിൽ  പാളയത്തിൽ പട,   കോൺഗ്രസ് നേതാവിനെ ബഹിഷ്കരിക്കാൻ പ്രമേയം

What's Your Reaction?

like

dislike

love

funny

angry

sad

wow