രാമപുരത്ത് ചുഴലി കൊടുങ്കാറ്റ്. വ്യാപക നാശനഷ്ടം
രാമപുരം മേഖലയിൽ ചുഴലി കൊടുങ്കാറ്റ്. വ്യാപക നാശനഷ്ടം. മേഖലയിലെ കൂടപ്പുറം മരങ്ങാട് വെള്ളിലപള്ളി രാമപുരം മേഖലകളിലാണ് ചുള്ളിക്കൊടുക്കാറ്റ് വൈകുന്നേരത്തോടെ ആഞ്ഞടിച്ചത്. മേഖലയിലെ വൈദ്യുതി ബന്ധം ആകെ താറുമാറായി. നിരവധി വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. മേലെ യാത്ര യാത്രതടസ്സംപഞ്ചായത്ത് അധികൃതരും പോലീസ് ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലും പുന സ്ഥാപിച്ചിട്ടുണ്ട്. എത്ര വീടുകൾക്ക് നാശനഷ്ടം ഉണ്ടായി എന്നുള്ള കണക്ക് ഇതുവരെ എടുക്കാറായിട്ടില്ല. വളരെ പെട്ടെന്ന് വീശിയടിച്ച ചുഴലി കൊടുങ്കാറ്റ് രാമപുരത്ത് വളരെ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. ലോക്കൽ ഡസ്ക്.. ഫ്ലാഷ് കേരള.
What's Your Reaction?