അർജുൻ അശോകൻ അഭിനയിക്കുന്ന സിനിമയിലെ കാറിടിച്ച് ഉണ്ടായ അപകടം, കേസ് ഇല്ലാതെ പോലീസ് ഒത്തു കളിച്ചു

സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരാതിക്കാരില്ലാത്തതിനാൽ പോലീസ് കേസ് ഒഴിവായി. എറണാകുളം എംജി റോഡിൽ അർധരാത്രി അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് റോഡരികിൽ നിന്നവർക്കും കാറിൽ ഉണ്ടായിരുന്ന താരങ്ങൾ അടക്കം മൂന്നുപേർക്കുമാണ് പരുക്കേറ്റത്. കാര്‍ തലകീഴായി മറിഞ്ഞ് അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരുക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും രണ്ടു ബൈക്കിലും ഇടിച്ച് നാശനഷ്ടവും ഉണ്ടായി. മഞ്ഞ നിറത്തിലുളള ടാറ്റ ടിയാഗോ കാറാണ് ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ പരാതി ലഭിക്കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. അപകടത്തില്‍ പരിക്കേറ്റ സിനിമാ പ്രവര്‍ത്തകർ അല്ലാത്തവരോട് അണിയറക്കാര്‍ സംസാരിച്ച് സെറ്റില്‍ ചെയ്തു. വാഹനങ്ങള്‍ക്കുള്ള കേടുപാട് അടക്കം പരിഹരിക്കാം എന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ഇതോടെയാണ് ഇന്ന് പുലർച്ചെ നഗരത്തെ നടുക്കിയ വലിയൊരു അപകടം പോലീസ് കേസാകാതെ അവസാനിച്ചത്.

Jul 28, 2024 - 00:53
 0  9

What's Your Reaction?

like

dislike

love

funny

angry

sad

wow