ജോബോയ് ജോർജ്ജിന്റെ നിര്യാണത്തിൽ അനുശോചിച്ചു

അനുശോചന യോഗം നടത്തി കുറവിലങ്ങാട് : അകാലത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് ജോബോയ് ജോർജിനെ കുറവിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ അനുശോചന യോഗം നടന്നു. കൂടെ നിൽക്കുന്നവർക്ക് വേണ്ടി സ്വന്തം താൽപര്യം നോക്കാതെ ധീരതയോടെ അക്ഷീണം പ്രവർത്തിക്കുന്ന നേതാവായിരുന്നു ജോബോയ് ജോർജ് എന്ന് പിസി വിഷ്ണുനാഥ് അനുസ്മരിച്ചു.മണ്ഡലം പ്രസിഡണ്ട് ബിജു മൂലംകുഴ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഫ്രാൻസിസ് ജോർജ് എം പി, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, പി എ സലിം, ടോമി കല്ലാനി, ജെയ്സൺ ജോസഫ്, അബിൻ വർക്കി, ടി ജോസഫ്, സദാനന്ദ ശങ്കർ, പിസി കുര്യൻ, ഏ എൻ ബാലകൃഷ്ണൻ, തോമസ് കണ്ണന്തറ, മിനി മത്തായി,സനോജ് മിറ്റത്താനി,അജോ അറക്കൽ, അനിൽ കാരക്കൽ തുടങ്ങിയവർ സംസാരിച്ചു.

Aug 11, 2024 - 21:50
Aug 30, 2024 - 15:38
 0  84
ജോബോയ് ജോർജ്ജിന്റെ നിര്യാണത്തിൽ അനുശോചിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow