തേക്കടിയിൽ ഇനി സ്വകാര്യ ടൂറിസം ബോട്ടിംഗ്.

ബോട്ടാണ് സ്വകാര്യബോട്ടിങ്ങിനായി ഒരുക്കുന്നത്. ഒരാള്‍ക്ക് ആയിരം രൂപ എന്ന നിരക്കിലായിരിക്കും സ്വകാര്യ ബോട്ടിങ്ങിനുള്ള ചെലവ്. മുഴുവന്‍ തുക അടച്ച് ആര്‍ക്ക് വേണമെങ്കിലും സ്വകാര്യ സര്‍വീസിന് ബോട്ട് എടുക്കാം. ഒന്നരമണിക്കൂറാണ് ഒരു സര്‍വീസിന്റെ ദൈര്‍ഘ്യം. ബോട്ടില്‍ പരിചയസമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളുണ്ടാകും. യാത്രക്കാർക്ക് ചായ, സ്നാക്സ്, ബൈനോക്കുലര്‍ തുടങ്ങിയവയും വനംവകുപ്പ് ലഭ്യമാക്കും. ദിവസവും രാവിലെ ആറര മുതല്‍ വൈകീട്ട് അഞ്ചര വരെ ഏഴ് സര്‍വീസെങ്കിലും നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. സെപ്തംബർ പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈൻ ബുക്കിങ് ഉടനാരംഭിക്കും. സ്വകാര്യ ബോട്ട് സര്‍വീസിന് ആവശ്യക്കാര്‍ കുറവുള്ളപ്പോള്‍ തേക്കടിയിലെ സാധാരണ ബോട്ടിങ്ങിന് ഈ ബോട്ട് ഉപയോഗിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തേക്കടി തടാകത്തിൽ ഇനി സ്വകാര്യ ബോട്ടിങ്ങും നടത്താം. പെരിയാര്‍ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി 'പെരിയാര്‍ ക്രൂയിസ്' എന്ന് പേരിട്ട പദ്ധതിയൊരുക്കിയിരിക്കുകയാണ് വനംവകുപ്പ്. 17 സീറ്റുള്ള ബോട്ടാണ് സ്വകാര്യബോട്ടിങ്ങിനായി ഒരുക്കുന്നത്. ഒരാള്‍ക്ക് ആയിരം രൂപ എന്ന നിരക്കിലായിരിക്കും സ്വകാര്യ ബോട്ടിങ്ങിനുള്ള ചെലവ്. മുഴുവന്‍ തുക അടച്ച് ആര്‍ക്ക് വേണമെങ്കിലും സ്വകാര്യ സര്‍വീസിന് ബോട്ട് എടുക്കാം. ഒന്നരമണിക്കൂറാണ് ഒരു സര്‍വീസിന്റെ ദൈര്‍ഘ്യം. ബോട്ടില്‍ പരിചയസമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളുണ്ടാകും. യാത്രക്കാർക്ക് ചായ, സ്നാക്സ്, ബൈനോക്കുലര്‍ തുടങ്ങിയവയും വനംവകുപ്പ് ലഭ്യമാക്കും. ദിവസവും രാവിലെ ആറര മുതല്‍ വൈകീട്ട് അഞ്ചര വരെ ഏഴ് സര്‍വീസെങ്കിലും നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. സെപ്തംബർ പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈൻ ബുക്കിങ് ഉടനാരംഭിക്കും. സ്വകാര്യ ബോട്ട് സര്‍വീസിന് ആവശ്യക്കാര്‍ കുറവുള്ളപ്പോള്‍ തേക്കടിയിലെ സാധാരണ ബോട്ടിങ്ങിന് ഈ ബോട്ട് ഉപയോഗിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Aug 29, 2024 - 16:16
 0  8
തേക്കടിയിൽ ഇനി സ്വകാര്യ ടൂറിസം ബോട്ടിംഗ്.
തേക്കടിയിൽ ഇനി സ്വകാര്യ ടൂറിസം ബോട്ടിംഗ്.

What's Your Reaction?

like

dislike

love

funny

angry

sad

wow