ജോജോ ആളോത്ത് അനുസ്മരണം
പ്രസിദ്ധീകരണത്തിന് ജോജോ ആളോത്ത് അനുസ്മരണ യോഗം കുറവിലങ്ങാട്: കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡൻ്റും മംഗളം റിപ്പോർട്ടറും സിറ്റിസൺ ഫോറം വൈസ് പ്രസിഡന്റും ആയിരുന്ന ജോജോ ആളോത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബസിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ചൈതന്യ ഓഡിറ്റോറിയത്തിൽ അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .കുറവിലങ്ങാടിൻ്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ജോജോ ആളോത്ത് എന്ന് അദ്ദേഹം പറഞ്ഞു. സിറ്റിസൺ ഫോറം പ്രസിഡന്റ് തോമസ് കണ്ണംതറ, മനോരമ മുൻ സർക്യൂലേഷൻ ജനറൽ മാനേജർ സിറിയക് പാറ്റാനി, മംഗളം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യു, ജില്ലാപഞ്ചായത്ത് മെമ്പർ പിഎം മാത്യു, കെപിസിസി മെമ്പർ അഡ്വ. ടി. ജോസഫ്, സാജു വട്ടുകുളം ബേബി തൊണ്ടാംകുഴി, ജോജോ നിധീരി, അഡ്വ.കെ.കെ.ശശികുമാർ, സുരേന്ദ്രനാഥ്, സാബു അഗസ്റ്റ്യൻ ജിൻസൺ ചെറുമല, വിനു കുര്യൻ, സന്തോഷ് സ്റ്റാർ ലൈൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി
What's Your Reaction?