ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളുടെ വിതരണം നാളെ ആരംഭിക്കും. ഈ മാസത്തെ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി തുടർന്നാണ് നാളെ വിതരണം ആരംഭിക്കുന്നത് ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേർക്കും മൂന്നുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. അടുത്തമാസം രണ്ട് പെൻഷൻ തുകയായ 3200 രൂപ നൽകാനുള്ള തയ്യാറെടുപ്പാണ് സർക്കാർതലത്തിൽ നടക്കുന്നത്. ഇതോടെ ഓണക്കാലത്ത് ക്ഷേമപെൻഷൻ അർഹരായ ആളുകൾക്ക് 4800 രൂപ ലഭിക്കുന്ന സ്ഥിതിയാണ് എത്തിയിരിക്കുന്നത്. ഒരു മാസത്തെ പെൻഷനായി സംസ്ഥാന സർക്കാരിനുള്ള ചെലവ് 900 കോടി രൂപയാണ്.
What's Your Reaction?