കെഎസ്ആർടിസി പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി റൂട്ട് നമ്പര്‍ നോക്കി കയറാം ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളിലേക്ക് മിനിബസ് സര്‍വീസ് നടത്തുന്നതുള്‍പ്പെടെ ഒരുപിടി പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി. ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തമിഴ്‌നാട് മാതൃകയിലാണ് ഈ പരീക്ഷണം. മലയാളവും ഇംഗ്ലീഷും അറിയാത്ത യാത്രക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് പരിഷ്‌കാരം. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് ബസിന്റെ ബോര്‍ഡില്‍ ഉണ്ടാകും. 1 മുതല്‍ 14 വരെയാകും.ഇത്തരത്തില്‍ ജില്ലാ കോഡുകള്‍ നല്‍കുക. 15 മുതല്‍ 99 വരെയുള്ള നമ്പറുകള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടേതാകും 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്‌റ്റേഷന്‍, മെഡിക്കല്‍ കോളജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളുടേതാകും. https://www.flashkerala.com

Jun 12, 2024 - 18:23
Jun 12, 2024 - 18:25
 0  6

What's Your Reaction?

like

dislike

love

funny

angry

sad

wow