യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെപാർലമെൻറ് മാർച്ച് . രാഹുൽ മാങ്കൂട്ടത്തിന് ഗുരുതര പരിക്ക്
യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റി സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിൽ പോലീസ് ലാത്തിച്ചാർജ്. നെറ്റ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൃത്യമായി അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് ലാത്തിച്ചാർജ്. അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് നേതൃത്വം നൽകിയ മാർച്ച് തുടങ്ങി അല്പസമയത്തിനകം തന്നെ അകാരണമായി പോലീസ് ലാത്തി വീശുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകർക്ക് പരിക്കേറ്റു. കേരളത്തിൽ നിന്നും മാർച്ചിനെ നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലാണ്. നൂറുകണക്കിന് സംസ്ഥാന ജില്ലാ ഭാരവാഹികളെ ഡൽഹിയിൽ എത്തിച്ചാണ് രാഹുൽ മാങ്കൂട്ടം മാർച്ചിന്. നേതൃത്വം നൽകിയത്.
What's Your Reaction?