കൊച്ചി ഫുട്ബോൾ ടീം. പേര് നിർദ്ദേശിക്കാൻ ആരാധകർക്ക് അവസരം നൽകി പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് കിടിലിനൊരു പേര് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ടീമിനിടാന്‍ പറ്റിയ പേര് നിര്‍ദേശിക്കാന്‍ പൃഥ്വി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലിഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര് എന്നാണ് പൃഥ്വി പേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിട്ട് മിനുറ്റുകള്‍ക്കകം ആരാധകര്‍ പേരുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയും മുതല്‍ ഏയ്ഞ്ചല്‍സ് ഓഫ് പൃഥ്വി വരെ പേരായി പലരും നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയത്.

Jul 3, 2024 - 11:49
 0  9
കൊച്ചി ഫുട്ബോൾ ടീം. പേര് നിർദ്ദേശിക്കാൻ ആരാധകർക്ക് അവസരം നൽകി പൃഥ്വിരാജ് സുകുമാരൻ

What's Your Reaction?

like

dislike

love

funny

angry

sad

wow