ബിജെപിയെ ട്രോളി ശശി തരൂർ. 400 സീറ്റ് കടക്കുമെന്ന് ബിജെപിയുടെ അമിത ആത്മവിശ്വാസം ആണ് ട്രോളിന് ഇരയായത്,. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് "X" ഇൽവിമർശിച്ചത്

ന്യൂഡല്‍ഹി: യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. 'ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം' എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റവുമായി താരതമ്യം ചെയ്യുപ്പെടുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണവും എത്തുന്നത്. യുകെയിലെ രാഷ്ട്രീയമാറ്റം ഒരുമാസം മുമ്പത്തെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് അവകാശപ്പെട്ട എന്‍ഡിഎ 293 സീറ്റിലാണ് വിജയിച്ചത്. ഇന്‍ഡ്യാ സഖ്യം 236 സീറ്റിലും വിജയിച്ചിരുന്നു

Jul 6, 2024 - 16:32
 0  6
ബിജെപിയെ ട്രോളി ശശി തരൂർ. 400 സീറ്റ് കടക്കുമെന്ന് ബിജെപിയുടെ അമിത ആത്മവിശ്വാസം ആണ് ട്രോളിന് ഇരയായത്,. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ്  "X" ഇൽവിമർശിച്ചത്
ബിജെപിയെ ട്രോളി ശശി തരൂർ. 400 സീറ്റ് കടക്കുമെന്ന് ബിജെപിയുടെ അമിത ആത്മവിശ്വാസം ആണ് ട്രോളിന് ഇരയായത്,. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ്  "X" ഇൽവിമർശിച്ചത്

What's Your Reaction?

like

dislike

love

funny

angry

sad

wow