ഭരണവിരുദ്ധ വികാരം ഒഴിവാക്കാൻ ഇടതുമുന്നണി. പുതിയ ഫോർമുല മുന്നോട്ടുവച്ച് സിപിഎം

തലസ്ഥാനം പിടിച്ചാൽ ഭരണം പിടിക്കാം. തലസ്ഥാനം ഇടതുപക്ഷത്ത് നിന്ന് അകലുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തലസ്ഥാനമായ തിരുവനന്തപുരത്ത് 14 നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ലീഡ് ഉണ്ടായത് വർക്കലയിൽ മാത്രം. 2021 ൽ തലസ്ഥാനത്തെ 14 നിയമസഭ മണ്ഡലങ്ങളിൽ 13 ലും വിജയകൊടി പാറിച്ചത് എൽ.ഡി.എഫ് ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോൾ ഭരണ വിരുദ്ധ വികാരം മറികടക്കാൻ എളുപ്പവും അല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഇങ്ങനെ പോയാൽ വർക്കലയിലെ ഒരു സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടിവരും. അതും കിട്ടുമോ എന്ന് കണ്ടറിയണം. പുതുമുഖ സ്ഥാനാർത്ഥികളെ ഇറക്കി ഭരണ വിരുദ്ധ വികാരം മറികടക്കാനാണ് സി പി എം ഉദ്ദേശിക്കുന്നത്. എം.എൽ.എമാരെ നിയോജക മണ്ഡലം മാറ്റി മൽസരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. സ്ഥാനാർത്ഥി ലിസ്റ്റിൽ പുതുമ സൃഷ്ടിക്കാൻ ഇതു വഴി സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് കഴക്കൂട്ടത്ത് മൽസരിക്കുമെന്നാണ് സൂചന.

Jun 30, 2024 - 21:52
 0  8
ഭരണവിരുദ്ധ വികാരം ഒഴിവാക്കാൻ ഇടതുമുന്നണി. പുതിയ ഫോർമുല മുന്നോട്ടുവച്ച് സിപിഎം

What's Your Reaction?

like

dislike

love

funny

angry

sad

wow