തൃശ്ശൂർ ഡിസിസി പ്രസിഡണ്ടായി വികെ ശ്രീകണ്ഠൻ ഇന്ന് ചുമതല ഏൽക്കും.

തൃശ്ശൂർ ഡിസിസി പ്രസിഡണ്ടായി വികെ ശ്രീകണ്ഠൻ എംപിഇന്ന് ചുമതലയേൽക്കും. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തോൽവിയെ തുടർന്ന് ഡിസിസി ഓഫീസിൽ ഉണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് സസ്പെൻഷനിലായ ജോസ് വള്ളൂരിന് പകരക്കാരനായി കെപിസിസി തീരുമാനിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ രാവിലെ 10 മണിക്ക് ഡിസിസി ഓഫീസിൽ പ്രസിഡന്റിന്റെ ചുമത ഏറ്റെടുക്കും. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കും ചുമതല ഏൽക്കൽ. മൂന്നുമണിക്ക് ഡിസിസി വിശാല എക്സിക്യൂട്ടീവ് യോഗം വി കെ ശ്രീകണ്ഠൻ വിളിച്ചു ചേർത്തിട്ടുണ്ട്. പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാർ ഡിസിസി ഭാരവാഹികൾ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർമാർ കെപിസിസി അംഗങ്ങൾ കെപിസിസി ഭാരവാഹികൾ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുഖ്യ പരിഗണന എന്ന് വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യുന്നതിനാണ് ഇന്ന് ഡിസിസി എക്സിക്യൂട്ടീവ് കൂടുന്നത്.. മിന്നും വിജയത്തിനിടയിലും തൃശ്ശൂരിലെ കൂട്ടത്തല്ല് കോൺഗ്രസിന് ചെറുതല്ലാത്ത ക്ഷതം ഏൽപ്പിച്ചിട്ടുണ്ട് https://flashkerala.com/ജോയിൻ-ചെയ്യുവാൻ-ഇവിടെ-അമർത്തുകhttps:flashkerala.comhttps:flashkerala.com-34

Jun 14, 2024 - 12:43
Jun 14, 2024 - 12:48
 0  9
തൃശ്ശൂർ ഡിസിസി പ്രസിഡണ്ടായി വികെ ശ്രീകണ്ഠൻ ഇന്ന്  ചുമതല ഏൽക്കും.
തൃശ്ശൂർ ഡിസിസി പ്രസിഡണ്ടായി വികെ ശ്രീകണ്ഠൻ ഇന്ന്  ചുമതല ഏൽക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow